
ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനാവില്ലെന്ന് ടിഎൻ പ്രതാപൻ എംപി. നിയമസഭാ തെരഞ്ഞെടുപ്പിലും പാർലമെന്റ് തെരഞ്ഞെടുപ്പിലും അത് സാധിക്കില്ലെന്നും പ്രതാപൻ പറഞ്ഞു. തൃശ്ശൂർ ഒരാൾക്കും എടുക്കാനാവില്ല. സുരേഷ് ഗോപി നല്ല നടനാണ്. ഹോളിവുഡിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം. എം ടി രമേശ് പറഞ്ഞത് സുരേഷ് ഗോപി 80% നടനും 20% രാഷ്ട്രീക്കാരനുമെന്നാണ്. സുരേഷ് ഗോപി 100 % നടൻ എന്നാണ് തന്റെ അഭിപ്രായമെന്നും ടിഎൻ പ്രതാപൻ കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂരിൽ ഏറ്റവും കൂടുതൽ ഹൈപ്പ് ഉണ്ടായത് കഴിഞ്ഞ വർഷമാണ്. സുരേഷ് ഗോപിയെ ഒരിക്കലും മലയാള സിനിമക്ക് നഷ്ടമാകാൻ പാടില്ല. ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരത്തോളം വോട്ടിനാണ് അന്ന് ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയതെന്നും ടിഎൻ പ്രതാപൻ പറഞ്ഞു.
കേരള സർക്കാര്‍ നൽകിയ പല പദ്ധതികൾക്കും കേന്ദ്രം പണം അനുവദിക്കുന്നില്ല. ബി ജെ പി സംസ്ഥാനങ്ങൾക്കാണ് പരിഗണന നൽകുന്നത്. പിണറായി സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും ചൂണ്ടി കാണിക്കുന്നത് തുടരും. ഇത്രയും മോശമായി ധനകാര്യ മേഖലയെ കൈകാര്യം ചെയ്യുന്ന സർക്കാർ ഉണ്ടായിട്ടില്ല. മുമ്പും എംപിമാർ കേരളത്തിലെ വിഷയങ്ങൾ പാർലമെന്റിൽ ശക്തമായി ഉന്നയിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ കെടുകാര്യസ്ഥതയും കേന്ദ്രത്തിന്റെ അവഗണനയുമാണ് സാമ്പത്തിക പ്രതി സന്ധിക്ക് കാരണമെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.






