
കോഴിക്കോട് : ഫാറൂഖ് കോളേജിൽ പരിപാടിക്ക് വിളിച്ച് വരുത്തി അപമാനിച്ചെന്നാരോപിച്ച സംവിധായകൻ ജിയോ ബേബിയുടെ പ്രതികരണത്തിന് എതിരെ എംഎസ്എഫ് സംസ്ഥാന നേതൃത്വം.ജിയോ ബേബിക്ക് പറയാനുളള അവകാശം പോലെ തന്നെ വിദ്യാര്‍ത്ഥിക്കള്‍ക്ക് അത് കേള്‍ക്കേണ്ടന്ന് തീരുമാനിക്കും അവകാശമുണെണ്ടന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റെ് പി.കെ നവാസ്.
ഫാറൂഖ് കോളേജ് ഫിലിഗ ക്ലബിന്റെ് പരിപാടിയില്‍ ഉദ്ഘാടകനായി തന്നെ ക്ഷണിച്ച ശേഷം പരിപാടി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ജിയോ ബേബി സോഷ്യല്‍ മിഡീയില് കോളേജിനെതിരെ പ്രതികരണം നടത്തിയിരുന്നു. അതേ സമയം ഫാറൂഖ് കോളേജിന് പിന്തുണയുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റെ് പി കെ നവാസിന്റെ്ഫേസ് ബുക്ക് പോസ്റ്റ്
പി കെ നവാസിന്റെ്ഫേസ് ബുക്ക് പോസ്റ്റ്
"ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്"
"വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ്"
"കുടുംബം ഒരു മോശം സ്ഥലമാണ്"
"എൻ്റെ സിനിമ കണ്ട് ഒരു പത്ത് വിവാഹ മോചനമെങ്കിലും സംഭവിച്ചാൽ ഞാൻ സന്തോഷവാനാണ്"
(ഈ ടൈപ്പ് ഇനിയും ഒരുപാടുണ്ട്)
ഫാറൂഖ് കോളേജ് ഫിലിഗ ക്ലബിന്റെ് പരിപാടിയില്‍ ഉദ്ഘാടകനായി തന്നെ ക്ഷണിച്ച ശേഷം പരിപാടി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ജിയോ ബേബി സോഷ്യല്‍ മിഡീയില് കോളേജിനെതിരെ പ്രതികരണം നടത്തിയിരുന്നു. അതേ സമയം ഫാറൂഖ് കോളേജിന് പിന്തുണയുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റെ് പി കെ നവാസിന്റെ്ഫേസ് ബുക്ക് പോസ്റ്റ്
പി കെ നവാസിന്റെ്ഫേസ് ബുക്ക് പോസ്റ്റ്
"ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്"
"വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ്"
"കുടുംബം ഒരു മോശം സ്ഥലമാണ്"
"എൻ്റെ സിനിമ കണ്ട് ഒരു പത്ത് വിവാഹ മോചനമെങ്കിലും സംഭവിച്ചാൽ ഞാൻ സന്തോഷവാനാണ്"
(ഈ ടൈപ്പ് ഇനിയും ഒരുപാടുണ്ട്)
ജിയോ ബേബി യുടെ പ്രതി കരണം ( ഇന്‍സ്റ്റാ ഗ്രാം വിഡീയോയില്‍ പറഞ്ഞത് )
ഡിസംബർ അഞ്ചിന് ഫാറൂഖ് കോളേജ് ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയിൽ എന്നെ ക്ഷണിച്ചിരുന്നു. അതനുസരിച്ച് അഞ്ചാം തീയതി ഞാൻ കോഴിക്കോട് എത്തി. അവിടെ എത്തിയതിന് ശേഷമാണ് ഞാൻ അറിയുന്നത് ഈ പരിപാടി അവർ ക്യാൻസൽ ചെയ്തുവെന്ന്. പരിപാടി കോഡിനേറ്റ് ചെയ്യുന്ന ടീച്ചറാണ് എന്നെ വിളിച്ച് കാര്യം പറഞ്ഞത്. അവർക്കും വളരെ വേദന ഉണ്ടായെന്നും പറഞ്ഞു. എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ, വ്യക്തമായൊന്നും പറഞ്ഞില്ല.
സോഷ്യൽ മീഡിയയിൽ പരിപാടിയുടെ വരെ പോസ്റ്റർ റിലീസ് ചെയ്തതാണ്. ഒരു പരിപാടി പെട്ടെന്ന് റദ്ദാക്കിയത് കൊണ്ട് കാരണം ചോദിച്ച് ഞാൻ പ്രിൻസിപ്പലിന് മെയിൽ ആയച്ചു. വാട്സാപ്പിലും മെസേജ് ചെയ്തു. ഇതുവരെ മറുപടി നൽകിയിട്ടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് എനിക്ക് ഫറൂഖ് കോളേജിലെ സ്റ്റുഡൻസ് യൂണിയന്റെ ഒരു കത്ത് ലഭിച്ചു. അതിൽ എഴുതിയിരിക്കുന്നത്,
"ഫാറൂഖ് കോളേജ് പ്രവർത്തിച്ച് വരുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമർശങ്ങൾ, കോളേജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരാണ്. അതിനാൽ പ്രസ്തുത പരിപാടിയുമായി ഫറൂഖ് വിദ്യാർത്ഥി യൂണിയൻ സഹകരിക്കുന്നതല്ല",
എന്റെ ധാർമ്മിക മൂല്യങ്ങൾ പ്രശ്നമാണെന്നാണ് സ്റ്റുഡൻസ് യൂണിയൻ പറയുന്നത്. മാനേജ്മെന്റ് എന്തുകൊണ്ടാണ് പരിപാടി ക്യാൻസൽ ചെയ്തത് എന്ന് അറിയേണ്ടതുണ്ട്. ഈ പരിപാടിക്ക് വേണ്ടി ഒരു ദിവസത്തോളം യാത്ര ചെയ്തു ഞാൻ. അതിനെക്കാളുപരി ഞാൻ അപമാനിതൻ ആയി. അതിനുള്ള ഉത്തരം എനിക്ക് കിട്ടണം.
ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമനടപടിയും ഞാൻ സ്വീകരിക്കുന്നതായിരിക്കും. ഇത്തരത്തിൽ ഒരു പ്രതിഷേധം അറിയിച്ചില്ലെങ്കിൽ അത് ശരിയല്ല. എനിക്ക് മാത്രമല്ല, നാളെ ഇങ്ങനെയൊരു അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനും കൂടി വേണ്ടിയാണ് ഈ വീഡിയോ ഇടുന്നത്. എന്റെ പ്രതിഷേധമാണിത്. ഇത്തരം വിദ്യാർത്ഥി യൂണിയൻ എന്ത് ആശയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്ന് കൂടെ അറിയേണ്ടതുണ്ട്.







Comments