കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച നവകേരള സദസ് ഇന്ന് പുനരാരംഭിക്കും. ഉച്ചയ്ക്ക് ശേഷമായിരിക്കും നവകേരളാ സദസ് പുനരാരംഭിക്കുക. നവകേരള സദസിന്റെ പര്യടനം തുടങ്ങുന്നത് രണ്ടു മണിക്ക് എറണാകുളത്തെ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ നിന്നാണ്.
പീന്നിട് കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ഇടുക്കിയിലും തൊടുപുഴയിലും നവകേരള സദസ് നടക്കും.കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് ശനിയാഴ്ച്ച നടത്താനായി നിശ്ചയിച്ചിരുന്ന നവകേരളാ സദസിന്റെ പരിപാടികള്‍ മാറ്റിവച്ചിരുന്നു.






