
തിരുവനന്തപുരം : മാനവീയം വീഥിയിൽ ഇന്നലെ രാത്രിയും കൂട്ടയടി. സിഗരറ്റ് വലിച്ച് പുക മുഖത്തേക്ക് ഊതി വിട്ടതിനെ തുടര്‍ന്ന് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ വാക്ക് തര്‍ക്കമാണ് പിന്നീട് സംഘര്ഷത്തിലേയക്ക് കാരണമായത്. പോലീസെത്തി ലാത്തീവിശീയതോടെ യുവാക്കള്‍ ചിതറിയോടി. സംഭവത്തില്‍ മൂന്ന് പേരെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു.
തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തില്‍ മാനവീയം വീഥിയിലെ നൈറ്റ് ലൈഫിൽ പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മാനവീയത്തിൽ രാത്രി 10 മണിക്ക് ശേഷം വാദ്യോപകരണങ്ങളും ഉച്ചഭാഷിണിയും ഒഴിവാക്കണമെന്നും രാത്രി 12 മണി കഴിഞ്ഞാൽ മാനവീയം വീഥി വിട്ട് ആളുകള്‍ പോകണമെന്നുമായിരുന്നു പോലീസ് നിര്‍ദ്ദേശം. സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ അഞ്ച് തീരുമാനങ്ങളുമായി ഇറങ്ങിയ പോലീസ് ഇപ്പോള്‍ ഇതിന് എന്ത് പരിഹാരം കാണുമെന്ന് അറിയാതെ ആകെ കുഴപ്പത്തിലായിരിക്കുന്നു.
പോലീസ് മാനവിയം വീഥിയില്‍ കണ്ടെുവന്ന അഞ്ച് തീരുമാനങ്ങൾ ഇങ്ങനെ
1 റോഡിന്റെ രണ്ട് വശത്തും ബാരിക്കേഡ് സ്ഥാപിക്കും
2 ഡ്രഗ് കിറ്റ് കൊണ്ടുള്ള പരിശോധന ഉണ്ടാകും
3 രണ്ട് വാഹനങ്ങളിൽ ദ്രുതകർമ്മ സേനയെ 11 മണിക്ക് ശേഷം മാനവീയം വീഥിയിൽ നിയോഗിക്കും
4 സംഘർഷമുണ്ടായാൽ പരാതിയില്ലെങ്കിലും കേസെടുക്കും
5 മാനവീയം വീഥിയിൽ കൂടുതൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കും
നിയന്ത്രണവും പരിശോധനയും കടുപ്പിക്കുമെങ്കിലും പൊലീസിന്റെ അനാവശ്യ ഇടപെടൽ ഉണ്ടാകില്ലെന്നാണ് കമ്മീഷണർ നൽകുന്ന ഉറപ്പ്. ഇക്കാര്യം വ്യക്തമാക്കി പ്രത്യേക നിർദ്ദേശം കമ്മീഷണർ നൽകിയിരിക്കുന്നതും അതുകൊണ്ടാണ്. ഡ്രഗ് കിറ്റ് കൊണ്ടുള്ള പരിശോധന എല്ലാവർക്കുമുണ്ടാകില്ലെന്നും സംശയമുളളവരെ മാത്രമാകും ഇത്തരത്തിൽ പരിശോധിക്കുകയെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
മാനവീയം വീഥി
സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് സെന്ററാണ് തിരുവനന്തപുരത്തെ മാനവീയം വീഥി. രാത്രിമുതല്‍ പുലര്‍ച്ചെവരെ ഇനി മാനവീയംവീഥി ഉണർന്നു തന്നെയിരിക്കും. രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് സംസ്ഥാനത്തിന്റെ തന്നെ ആദ്യ നൈറ്റ് ലൈഫ് സെന്ററാകുന്ന മാനവീയംവീഥി ജനങ്ങളെ സ്വീകരിക്കുക.
ഭക്ഷണവും കലാപരിപാടികളും ഒക്കെയായി രാത്രിജീവിതം അടിച്ചു പൊളിക്കാൻ ആണ് മാനവീയം വീഥി അവസരമൊരുക്കുന്നത്. കുടുംബശ്രീ അംഗങ്ങളുടെ തട്ടുകടകൾ ഇവിടെ ഉണ്ടാകും.






