
നടൻ വിജയകാന്തിന്റെ പാർട്ടിയില്‍ അദ്ദേഹത്തിന്റെ ഭാര്യയും പാർട്ടി ട്രഷററും ആയിരുന്ന പ്രേമലത വിജയകാന്തിനെ ജനറൽ സെക്രട്ടറിയായി നിയമിച്ചു.
പ്രസിഡൻ്റ് സ്ഥാനത്ത് വിജയകാന്ത് തുടരും. അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് നേതൃമാറ്റം. ഇന്ന് നടന്ന ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് യോഗങ്ങൾക്ക് ശേഷമാണ് തീരുമാനം.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിജയകാന്തിന് പാർട്ടി കാര്യങ്ങളിൽ കൃത്യമായി ഇടപെടാൻ സാധിച്ചിരുന്നില്ല. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിലായ വിജയകാന്ത് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. അതിന് പിന്നാലെയാണ് പാർട്ടിയിലെ നേതൃമാറ്റം. പാർട്ടി രൂപീകരിച്ചതു മുതൽ വിജയകാന്താണ് പാർട്ടി പ്രസിഡൻ്റും ജനറൽ സെക്രട്ടറിയുമായിരുന്നത്.






