
പട്നയിലെ ദനാപൂർ സിവിൽ കോടതിയില്‍ കുപ്രസിദ്ധ കുറ്റവാളിയെ കോടതി വളപ്പിൽ വെടിവെച്ചു കൊന്നു. ബ്യൂർ ജയിലിൽ നിന്ന് കനത്ത സുരക്ഷാ സന്നാഹങ്ങളോടെ പോലീസ് കൊണ്ടുവന്ന വിചാരണ തടവുകാരന് നേരെയാണ് രണ്ട് പേർ വെടിയുതിർത്തത്.
കുപ്രസിദ്ധ കുറ്റവാളി ഛോട്ടേ സർക്കാർ എന്ന അഭിഷേക് കുമാർ (25) ആണ് മരിച്ചത്. എം.എൽ.എയുടെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ഒന്നര വർഷമായി ജയിലിൽ കഴിയുകയാണ് ഇയാള്‍. കോടതിയിൽ ഹാജരാക്കാൻ എത്തിക്കുന്നതിനിടെയാണ് ആക്രമണം.
6 തവണയോളം അക്രമികൾ വെടിയുതിർത്തതായാണ് റിപ്പോർട്ട്. അക്രമികള്‍ വെടിയേറ്റ് ഛോട്ടേ സർക്കാർ വീണതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ കോടതി പരിസരത്തുണ്ടായിരുന്നവര്‍ ഇരുവരെയും പിടികൂടി. ഇവരിൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റൾ പോലീസ് പിടിച്ചെടുത്തു.






