
ലണ്ടന്‍: ആള്ക്കാര് ലൈംഗികതയ്ക്കും മദ്യപാനത്തിനും വേദിയാക്കുമെന്ന് ഭയന്ന് ഇലക്ട്രിക് കാര്‍ ചാര്‍ജ്ജ് സ്റ്റേഷന് വരുന്നതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം. ലിങ്കണ്‍ഷെയറിലെ തിരക്കേറിയ എ വണ്ണിനൊപ്പം ഒരു ഹബ്ബില്‍ 16 ബേകള്‍ സ്ഥാപിക്കാന്‍ ഓസ്പ്രേ ചാര്‍ജിംഗിന്റെ നീക്കമാണ് എതിര്‍ക്കപ്പെടുന്നത്. ജീവനക്കാരുടെ അഭാവം സാമൂഹിക വിരുദ്ധരുടെ താവളമാക്കി ചാര്‍ജ്ജിംഗ് സ്റ്റേഷനെ മാറ്റുമെന്നാണ് താമസക്കാരുടെ പരാതി.
ലൈംഗികത്തൊഴിലാളികളെ ആകര്‍ഷിക്കാനും മറ്റുകാര്യങ്ങള്ക്കുമുള്ള വേദിയാക്കി ഇതിനെ ആള്ക്കാര് മാറ്റുമെന്നും ഭാവിയില്‍ അതൊരു 'കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി' മാറുമെന്നുമാണ് ഭീതി. അതേസമയം നിര്‍ദിഷ്ട റാപ്പിഡ് ചാര്‍ജ് സ്റ്റേഷന് വെറും 15 മിനിറ്റിനുള്ളില്‍ ഇലക്ട്രിക് കാറുകളെ സൂപ്പര്‍ ബൂസ്റ്റ് ചെയ്യുമെന്ന് അവകാശപ്പെടുന്നു. എന്നാല്‍ നാട്ടുകാര്‍ പൊട്ടിത്തെറിക്കുന്നു. ''ആളില്ലാത്ത മങ്ങിയ വെളിച്ചമുള്ള ഒറ്റപ്പെട്ട പ്രദേശം എല്ലാത്തരം കുറ്റകൃത്യങ്ങള്‍ക്കും തെറ്റായ പ്രവര്‍ത്തനങ്ങളുടേയും ഒരു കേന്ദ്രമായിരിക്കും.'' ഒരു പ്രദേശവാസി പറയുന്നു.
'ആക്രമിക്കപ്പെടുമ്പോഴോ ലൈംഗികാതിക്രമം ചെയ്യപ്പെടുമ്പോഴോ നിങ്ങളെ കാണാനോ കേള്‍ക്കാനോ ആരുമില്ലാത്തിടത്ത് ആരോഗ്യത്തിന്റെയും സുരക്ഷയുടെയും അടിസ്ഥാനത്തില്‍ അവര്‍ അത്തരമൊരു സ്ഥലം പോലും പരിഗണിക്കുന്നത് പരിഹാസ്യമാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദ പദ്ധതികളെ സൗത്ത് കെസ്റ്റെവന്‍ ഡിസ്ട്രിക്ട് കൗണ്‍സിലും അപലപിച്ചു. 'സൈറ്റിന്റെ ഒറ്റപ്പെട്ട സ്വഭാവം കുറ്റകൃത്യത്തിനും കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഭയത്തിനും കാരണമാകും' കൂടാതെ 'കൃഷി ഭൂമി നഷ്ടപ്പെടാനും' സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചാര്‍ജ്ജിംഗ് സ്റ്റേഷന് വരുന്നതിനെതിരേ 30 പരാതികളാണ് വന്നിരിക്കുന്നത്. ജീവനക്കാരുടെ അഭാവം കൂടുതല്‍ കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് വൈസ് ചെയര്മാന് ചാര്മെയ്ന് മോര്ഗന് കൂട്ടിച്ചേര്‍ത്തു. പ്രാദേശിക സ്രോതസ്സുകള്‍ വഴി റോഡരികില്‍ ലൈംഗിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ച് തനിക്ക് അറിയാമെന്ന് അവര്‍ വിശദീകരിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ വേണ്ടത്ര ശക്തമായ പ്രതിരോധമായി പ്രവര്‍ത്തിക്കില്ല എന്നതും അക്രമികള്‍ക്ക് തുണയാകുമെന്നും ഇവര്‍ പറയുന്നു.






