ന്യൂഡല്‍ഹി : പത്മശ്രീ പുരസ്കാരം പ്രധാനമന്ത്രിയുടെ വീടിനുസമീപമുള്ള വഴിയരികില്‍ ഉപേക്ഷിച്ച് പോയി ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് ബജ്രംഗ് പുനിയ. ലൈംഗികാതിക്രമത്തിനെതിരെ പൊരുതുന്ന വനിതാ ഗുസ്തി താരങ്ങള്‍ക്ക് നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പുനിയയുടെ ഈ നടപടി. പദ്മശ്രീ മെഡലുമായി ഡല്‍ഹിയിലെ കര്‍ത്തവ്യപഥിലെത്തിയ ബജ്രംഗ് പുനിയയെ പോലീസ് തടഞ്ഞ് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. തുടര്‍ന്ന് ഫലകം വഴിയരികില്‍ ഉപേക്ഷിച്ചുപോകുകയകയായിരുന്നു പുനിയ. ഒടുവില്‍ പത്മശ്രീ പുരസ്കാരം പൊലീസ് എടുത്തുകൊണ്ടുപോയി. വഴിയില്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞായിരുന്നു പോലീസ് നടപടി.
ഈ ബഹുമതി ജീവിതകാലം മുഴുവന്‍ തന്നെ വേദനിപ്പിക്കുമെന്ന് ബജ്റംഗ് പറഞ്ഞു. ബ്രിജ്ഭൂഷണെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ നല്കിയ ഉറപ്പ് വിശ്വസിച്ചാണ് വനിതാ താരങ്ങള്‍ പ്രക്ഷോഭം നിര്‍ത്തിവച്ചത്. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. ബ്രിജ്ഭൂഷണെതിരെ മൊഴി നല്കിയ 19 വനിതാതാരങ്ങളില്‍ 12 പേരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിച്ചു- കത്തില്‍ പറയുന്നു.
നേരത്തേ ദേശീയ ഗുസ്തി ഫെഡറേഷന് അധ്യക്ഷനായി ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തതില്‍
പ്രതിഷേധിച്ച് ബജ്രംഗ് പുനിയ പ്രധാനമന്ത്രി മോദിക്ക് പത്മശ്രീ അവാർഡ് തിരികെ നൽകുകയാണെന്ന് പറഞ്ഞ് കത്തയച്ചിരുന്നു.
"ഞാൻ എന്റെ പത്മശ്രീ പുരസ്കാരം പ്രധാനമന്ത്രിക്ക് തിരികെ നൽകുന്നു. അത് പ്രഖ്യാപിക്കാനുള്ള എന്റെ കത്ത് മാത്രമാണ് ഇത്. ഇത് എന്റെ പ്രസ്താവനയാണ്," ബജ്രംഗ് പുനിയ ട്വീറ്റ് ചെയ്തു. ഗുസ്തി താരം സാക്ഷി മാലിക് ബൂട്ട് കെട്ടി ഒരു ദിവസത്തിന് ശേഷമായിരുന്നു സഹതാരത്തിെന്റ് പ്രതിക്ഷേധം.

അതേ സമയം ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു. ദേശീയ ഗുസ്തി ഫെഡറേഷന് അധ്യക്ഷനായി ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ഡല്‍ഹിയില്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് സാക്ഷി വൈകാരിക പ്രഖ്യാപനം നടത്തിയത്.വാര്‍ത്താ സമ്മേളനത്തിനുശേഷം ഷൂസ് ഊരിവെച്ച് കണ്ണീരോടെയാണ് സാക്ഷി ഇറങ്ങിപ്പോയത്.
രാജ്യത്തിന് വേണ്ടി ഒളിമ്പികസില്‍ മെഡല്‍ നേടിയ ഞങ്ങള്‍ നാല്പത് ദിവസം റോഡിലാണ് ഉറങ്ങിയത്. രാജ്യത്തിന്റെ നിരവധി ഭാഗങ്ങളിലുള്ള ആളുകള്‍ തങ്ങളെ പിന്തുണച്ചു.ബ്രിജ്ഭൂഷണ് സിങ്ങിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ് ഡബ്ല്യൂ.എഫ്.ഐ. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സ്ഥിതിക്ക് ഗുസ്തി അവസാനിപ്പിക്കുകയാണ്', സാക്ഷി മാലിക് പറഞ്ഞു.
വ്യാഴാഴ്ചയാണ് ദേശീയ ഗുസ്തി ഫെഡറേഷന്റെ പുതിയ അധ്യക്ഷനായി സഞ്ജയ് സിങ്ങ് തിരഞ്ഞെടുക്കപ്പെടുന്നത്. മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിന്റെ വിശ്വസ്തനാണ് സഞ്ജയ് സിങ്. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് അനിത ഷിയോറനെ പരാജയപ്പെടുത്തിയാണ് സഞ്ജയ് സിംഗിന്റെ ജയം. 47 വോട്ടുകളില്‍ 40 വോട്ടുകളും നേടിയാണ് സഞ്ജയ് സിങ് വിജയിച്ചത്.

Comments