
കൊച്ചി: അയിത്താചാരമായ കുഴികുത്തി കഞ്ഞി കൊടുക്കലിനെ പുകഴ്ത്തുന്ന പരാമർശം നടത്തിയ സംഭവത്തിൽ, നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ പട്ടികജാതി- വർഗ കമ്മീഷൻ കേസെടുത്തു. പ്രമുഖ യൂട്യുബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ്നടന് കൃഷ്ണകുമാറിന്റെ് വിവാദ പരമാര്ശം നടത്തിയത്.ദിശ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ദിനു വെയിൽ നൽകിയ പരാതിയിലാണ് നടപടി.
സംഭവത്തിൽ എറണാകുളം ജില്ലാ പോലീസ് മേധാവിയോട് പട്ടികജാതി- വർഗ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു. ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. ജാതീയതയെയും അയിത്താചരണത്തേയും ലഘൂകരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തെന്നു ചൂണ്ടിക്കാട്ടിയാണ് ദിനു വെയിൽ പരാതി നൽകിയത്.
അതേ സമയം കൃഷ്ണകുമാറിനെതിരെ സാമൂഹ്യപ്രവര്ത്തക ധന്യാ രാമൻ പോലീസില് പരാതി നല്കിയിരുന്നു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്ക്കാണ് പരാതി നല്കിയത്.







Comments