
മമ്മൂട്ടി, നസ്രിയ, ലക്ഷ്മി ശര്‍മ്മ എന്നിവര്‍ പ്രധാനവേഷങ്ങള്‍ ചെയ്ത മലയാള ചിത്രം ‘പളുങ്ക്’ റിലീസ് ചെയ്തിട്ട് 17 വര്‍ഷങ്ങള്‍. സിനിമയുടെ വാര്‍ഷികത്തിന് സംവിധായകന് ബ്ലെസി പങ്കിട്ട വൈകാരികമായ കുറിപ്പ് ശ്രദ്ധ നേടുന്നു.
‘പളുങ്ക് പുറത്തിറങ്ങി 17 വര്‍ഷം തികയുമ്പോള്‍, ഞങ്ങളുടെ ആത്മാവിനെ നടുക്കിയ കഥ ഞങ്ങള്‍ വീണ്ടും സന്ദര്‍ശിക്കുന്നു. വേദനയിലേക്ക് നയിക്കുന്ന അമിതമായ അഭിലാഷത്തിന്റെ റിയലിസ്റ്റിക് ചിത്രീകരണം, ശാരീരിക പീഡനങ്ങളുടെ നിര്‍ഭാഗ്യകരമായ സംഭവങ്ങളുമായി സമൂഹം ഇപ്പോഴും പിടിമുറുക്കുന്നതിനാല്‍ സിനിമയുടെ പ്രമേയം പ്രസക്തമായി തുടരുന്നു’ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ 'പളുങ്ക്' 17 വര്‍ഷങ്ങള്‍ പിന്നിടുന്ന അവസരത്തില്‍ സംവിധായകന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മമ്മൂട്ടി നായകവേഷം അണിഞ്ഞ 'പളുങ്ക്'ലെ സൂസമ്മയെ അവതരിപ്പിച്ചത് ലക്ഷ്മി ശര്‍മ്മയാണ്. നസ്രിയ നസ്റീമും നിവേദിതയുമായിരുന്നു ഗീതുവിനെയും നീതുവിനെയും അവതരിപ്പിച്ചത്. സോമന് പിള്ളയായെത്തിയ ജഗതി ശ്രീകുമാറും ടീച്ചറായെത്തിയ നെടുമുടി വേണുവും അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചത്.
സന്തോഷ് തുണ്ടിയില്‍ ഛായാഗ്രഹണവും രാജാ മുഹമ്മദ് ചിത്രസംയോജനവും നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം പകര്‍ന്നത്. മൂവാറ്റുപുഴയിലെയും തൊടുപുഴയിലെയും വിവിധ ലൊക്കേഷനുകളിലായ് ചിത്രീകരിച്ച ഈ ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡിലും ദേശീയ അവാര്‍ഡ് നോമിനേഷനിലും മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.





