ജമ്മുകാശ്മീര്‍ : കശ്മീരില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തി. റിട്ട. സീനിയര്‍ സൂപ്രണ്ട് മുഹമ്മദ് ഷാഫിക്കുനേരെയാണ് ഭീകർ വെടിയുതിർത്തത്. ബാരാമുള്ളയിലെ പള്ളിയ്ക്കുള്ളില്‍ വെച്ചായിരുന്നു അക്രമം. പള്ളിയ്ക്കുള്ളില്‍ നിസ്കരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.സ്ഥലത്തേക്കുള്ള പ്രവേശനം പോലീസ് വിലക്കിയിട്ടുണ്ട്. തീവ്രവാദി ആക്രമണമനുണ്ടായതിന്റെ പശ്ചാത്തലത്തിൽ പ്രദേശം ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കുന്നുണ്ട്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.സ്ഥലത്തേക്കുള്ള പ്രവേശനം പോലീസ് വിലക്കിയിട്ടുണ്ട്. തീവ്രവാദി ആക്രമണമനുണ്ടായതിന്റെ പശ്ചാത്തലത്തിൽ പ്രദേശം ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കുന്നുണ്ട്.
കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ തുടരെ നിരവധി ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ ആദ്യം ശ്രീനഗറിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് വെടിവെപ്പിൽ പരിക്കേറ്റു.ഒക്ടോബറിൽ കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

Comments