
മാസങ്ങള്‍ നീണ്ടു നിന്ന യുദ്ധത്തിന് ഒടുവില്‍ ഉക്രെയ്നുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് റഷ്യ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം ഇടനിലക്കാര്‍ വഴി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് അറിയിച്ചതായിട്ടാണ് വിവരം. പേര് വെളിപ്പെടുത്താത്ത മുന്‍ റഷ്യന്‍ ഉദ്യോഗസ്ഥരെയും അമേരിക്കന്‍ ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ സെപ്തംബര്‍ മുതല്‍ പുടിന് ഈ ആലോച ഉള്ളതായിട്ടാണ് വിവരം. രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു കരാര്‍ അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായേക്കുമെന്നാണ് വിവരം. അതേസമയം ക്രിമിയ ഉള്‍പ്പെടെ റഷ്യന്‍ അധിനിവേശ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് ദൃഡ നിശ്ചയം എടുത്തിരിക്കുന്ന സാഹചര്യത്തില്‍ യുദ്ധവിരാമ കരാര്‍ ഉക്രയിന് അംഗീകരിക്കാന്‍ തയ്യാറാണോ എന്ന് വ്യക്തമല്ല. ഉക്രെയിന് തിരിച്ചടിക്കാന്തുടങ്ങിയത്. യുദ്ധഭൂമിയിലെ സ്തംഭനാവസ്ഥ, സൈനിക സഹായം നല്കാന് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള സന്നദ്ധതയുടെ അഭാവം എന്നിവയില്‍ നിന്നാണ് പുടിന്റെ നിലപാടിലെ മാറ്റം ഉണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ വാദിച്ചു.
2022 ല്‍, യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് ഉക്രെയ്ന് റഷ്യയുടെ സൈന്യത്തെ പരാജയപ്പെടുത്തിയപ്പോള്‍ യുദ്ധക്കളത്തിലെ റഷ്യയുടെ പ്രകടനത്തില്‍ താന്‍ സംതൃപ്തനാണെന്ന് പുടിന് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചില യുഎസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്, ഇത് വഴിതെറ്റിക്കാനുള്ള ശ്രമമാണെന്നും, വിട്ടുവീഴ്ച ചെയ്യാനുള്ള പുടിന്റെ യഥാര്‍ത്ഥ സന്നദ്ധത പ്രതിഫലിപ്പിക്കുന്നതല്ല എന്നുമാണ് അഭിപ്രായപ്പെടുന്നത്.






