
തിരുവനന്തപുരം: പൊന്മുടിയില് പുളളിപുലി ഇറങ്ങി. ഇന്ന് രാവിലെ 8.30 യോടെ യായിരുന്നു സംഭവം. പൊന്മുടി പോലീസ് സ്റ്റേഷന്റെ് മുന്വശത്തായി പോലീസുകാരാണ് പുളളിപുലിയെ കണ്ടത്.
റോഡിലൂടെ കാട്ടിലേയക്ക് കയറി പോകുകയായിരുന്നു.ഉടന് തന്നെ പോലീസ് വനം വകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് സ്ഥലത്തെത്തി തിരഞ്ഞെങ്കിലും പുള്ളിപ്പുലിയെ കാണുവാൻ കഴിഞ്ഞില്ല. സ്ഥലത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം തുടരുകയാണ്. ക്രിസ്മസ് അവധി ആയതിനാൽ പൊന്മുടിയിൽ വിനോദ സഞ്ചരികള് കൂടുതലാണ്







Comments