
തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമണം നടത്തിയ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം വർക്കല വെട്ടൂർ സ്വദേശി അനസ് (35) ആണ് അറസ്റ്റിലായത്. അനസിനെ വീട്ടിൽ അതിക്രമിച്ച് കയറി 58 കാരിയെ ഉപദ്രവിച്ച കേസിലാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കേസിനാസ്പദമായ സംഭവം ഡിസംബർ 26 ന് രാത്രിയാണ് നടക്കുന്നത്. 58കാരിയുടെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറിയ അനസ് ഇവരെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. എന്നാല്‍ സ്ത്രീ ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
സ്ത്രീയുടെ പരാതിയിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇന്ന് രാവിലെയാണ് വർക്കല പോലീസ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.






