
ആംനസ്റ്റി ഇന്റർനാഷണലും വാഷിംഗ്ടൺ പോസ്റ്റുും പെഗാസസ് സ്പൈവെയർ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. ഇന്ത്യന്‍ സര്‍ക്കാര്‍ ഇസ്രായേല്‍ നിര്‍മിത സ്പൈവെയര്‍ ഉപയോഗിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയതായി സംയുക്ത അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ദി ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റിന്റെ ആനന്ദ് മംഗ്നാലെ, ദി വയറിലെ മാധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജൻ എന്നിവരുടെ ഐഫോണുകൾ സ്പൈവെയർ ലക്ഷ്യമിട്ടതായി ആംനസ്റ്റി പറഞ്ഞു. ആപ്പിളിന് മേൽ ഒക്ടോബറിൽ പെഗാസസ് ഇരകൾക്ക് നൽകിയ മുന്നറിയിപ്പ് തിരുത്താൻ സർക്കാർ വൃത്തങ്ങൾ ശക്തമായ സമ്മർദ്ദം ചെലുത്തിയെന്ന് വാഷിംഗ്ടൺ പോസ്റ്റും റിപ്പോർട്ട് ചെയ്തു.
അതേസമയം 2021ല്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെയും ആക്ടിവിസ്റ്റുകളെയും മാധ്യമപ്രവര്‍ത്തകരെയും നിരീക്ഷിക്കാന്‍ പെഗാസസ് സ്പൈവെയര്‍ ഉപയോഗിച്ചുവെന്ന സമാനമായ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
പെഗാസസ് സോഫ്റ്റ്വെയര് ഫോണിലൂടെ സന്ദേശങ്ങളും ഇമെയിലുകളും ഫോട്ടോകളും പരിശോധിക്കാനും ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്യാനും ക്യാമറ ഉപയോഗിച്ച് ഉടമയെ ചിത്രീകരിക്കാനുമൊക്കെ കഴിയുന്നതാണ് .






