
അസാധാരണബീറ്റും വിറയ്ക്കുന്ന തരം ഡാന്‍സുമായി ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച കൊറിയന്‍ പാട്ടുകാരന് സൈ യുടെ ''ഓപ്പണ്‍ ഗന്നം സ്റ്റൈല്‍' യൂട്യൂബില്‍ പത്തു വര്‍ഷത്തിന് ശേഷവും കുതിക്കുകയാണ്. ഗന്നം സ്റ്റൈലിന്റെ കാഴ്ച ഡിസംബര്‍ 30 ന് അഞ്ചു ബില്യണ്‍ കടന്നു.
2012 ജൂലൈ 15 ന് പുറത്തുവന്ന ആല്‍ബം 2023 ഡിസംബര്‍ 30 ന് പുലര്‍ച്ചെ 5.47 നായിരുന്നു ചരിത്രമെഴുതിയത്. ഇത്തരവും ഒരു ചരിത്രനാഴികക്കല്ല് പിന്നിടുന്ന ആദ്യ കൊറിയന്‍ മ്യുസിക് വീഡിയോ ആല്‍ബമായിട്ടാണ് 'ഗഗ്നം സ്റ്റൈല്‍' മാറിയിരിക്കുന്നത്.
കേള്‍വിക്കാരുടെ ഹൃദയത്തിലേക്ക് തുളച്ചുകയറുന്ന ബീറ്റും സൈ യുടെ വിറയ്ക്കുന്ന രീതിയിലുള്ള ശാരീരിക ചലനങ്ങള്‍ വരുന്ന ഡാന്‍സുമായിരുന്നു പാട്ടിനെ ആഗോളമായി ഹിറ്റാക്കിയത്. 11 വര്‍ഷവും അഞ്ചു മാസവും 15 ദിവസവുമാണ് സംഗീത വീഡിയോ ഇതുവരെ പിന്നിട്ടിരിക്കുന്നത്.
അതേസമയം അഞ്ചു ബില്യണ്‍ പിന്നിടുന്ന ആദ്യ കൊറിയന്‍ ആല്‍ബമാണ് ഗന്നം സ്റ്റൈലെങ്കിലും യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ള മ്യൂസിക് വീഡിയോ പക്ഷേ ഇതല്ല. 13.8 ബില്യണ്‍ വ്യൂവേഴ്സ് വന്ന പിങ്ക്ഫോംഗ്സിന്റെ കുട്ടികള്‍ക്കുള്ള പാട്ടായ 'ബേബി ഷാര്‍ക്ക് ഡാന്‍സ്' ആണ്. ഇതിന്റെ റെക്കോഡ് തകര്‍ക്കാന്‍ ഗന്നം സ്റ്റൈലിന് ഏറെ മുമ്പോട്ട് പോകേണ്ടതുണ്ട്.
ഈ നേട്ടം സൈ യുടെ മാത്രമല്ല, കെ-പോപ്പിന്റെ ആഗോള സ്വാധീനത്തിന്റെയും വിജയത്തെ അടയാളപ്പെടുത്തുന്നു, അതിരുകള്‍ ഭേദിച്ച് ഒരു പോപ്പ് സംസ്കാരത്തിന്റെ വികാരമായി മാറിയ ഒരു ഗാനത്തിന്റെ ശാശ്വതമായ ആകര്‍ഷണവും ദീര്‍ഘായുസ്സും പ്രദര്‍ശിപ്പിക്കുന്നു. 'ഗംഗ്നം സ്റ്റൈല്‍' ചരിത്രം സൃഷ്ടിക്കുന്നത് തുടരുമ്പോള്‍, സംഗീത ഭൂപ്രകൃതിയില്‍ മായാത്ത മുദ്ര പതിപ്പിച്ച ഗാനത്തിന്റെ പാരമ്പര്യം ഒരു അന്തര്‍ദേശീയ പ്രതിഭാസമായി വീണ്ടും ഉറപ്പിച്ചുകൊണ്ട്, ജടഥക്ക് അഭിനന്ദനങ്ങള്‍ ഒഴുകുന്നു.






