തിരുവനന്തപുരം; ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷ പരിശോധനങ്ങള്‍ നടത്തിയതായി ആരോഗ്യ മന്ത്രി. വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തിയത് ചിക്കന്‍ വിഭവങ്ങളില്‍ കൂടുതല്‍ അളവില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ്. പരിശോധനകള്‍ നടത്തിയത് സംസ്ഥാന സര്‍ക്കാര്‍ രൂപികരിച്ച സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ്.ന്യൂ ഇയര്‍ വിപണികളിലെ പരിശോധനകള്‍ ശക്തമായി തന്നെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
പരിശോധനകള്‍ നടന്നത് അല്‍ - ഫാം , തന്തൂരി ചിക്കന്‍, ഗ്രില്‍ഡ് ചിക്കന്‍, ഷവായ തുടങ്ങിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്ന കടകളെ കേന്ദ്രീകരിച്ചാണ്. ആകെ 448 സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടന്നത്. പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. ഇതിന് പുറമേ ക്രിസ്തുമസ്- പുതുവത്സര സീസണില്‍ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായുള്ള സ്പെഷ്യല്‍ സ്കവാഡിന്റെ പരിശോധനയും നടന്നുവരുന്നതായി മന്ത്രി വിശദമാക്കിയട്ടുണ്ട്.






