തിരുവനന്തപുരം; എല്ലാ മലയാളികള്‍ക്കും പുതുവത്സര ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സന്തോഷവും സമാധാനവും സമത്വവും നിറഞ്ഞ ഒരു നല്ല നാളെ കുറിച്ചുള്ള പ്രതീക്ഷകള്‍ നമ്മുക്ക് ഈ ആഘോഷവേളയില്‍ പങ്കുവയ്ക്കാമെന്നും സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.ലോകം പുതുവര്‍ഷത്തിനെ വരവേല്‍ക്കുകയാണ്.വിഭാഗീയത പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും പ്രതിലോമ ശക്തികള്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്.
ഉന്നതമായ മാനവികതയിലൂന്നിയ ഐക്യബോധത്തോടെ ഈ കുത്സിതശ്രമങ്ങളെ നമുക്ക് ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള മുന്നേറ്റങ്ങളില്‍ അണിനിരന്നു മാത്രമേ വിദ്വേഷ പ്രചരണങ്ങളെ ചെറുക്കാന്‍ സാധിക്കുകയുള്ളൂ. നമ്മുക്ക് കരുതലോടെ ആഘോഷങ്ങളില്‍ പങ്കുകൊള്ളാം. എല്ലാവര്ക്കും നവവത്സരാശംസകള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.






