
തിരുവനന്തപുരം; പൊന്മുടി 13 ാം വളവില് യുവാവിനെ മരിച്ച നിലയില് കണ്ടെത്തി. 45 വയസ്സോളം പ്രായം തോന്നിക്കുന്ന ആളെ കറുപ്പസ്വാമി ക്ഷേത്രത്തിന് സമീപത്തായുള്ള മരത്തില് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
മൃതദേഹം ആദ്യം കണ്ടത് നാട്ടുക്കാരായിരുന്നു. തുടര്ന്ന് ഇവര് പൊന്മുടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു.വനംവകുപ്പും അന്വേഷണം നടത്തുന്നുണ്ട്. മരിച്ച വ്യക്തി വിനോദസഞ്ചാരിയാണോ ന്നെതടക്കമുള്ള വിവരങ്ങള് പോലീസ് അന്വേഷിച്ച് വരുകയാണ്.







Comments