
ചെന്നൈ: ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടാന്‍ തന്നേപ്പോലിരിക്കുന്ന കൂട്ടുകാരനെ കൊലപ്പെടുത്തി സ്വന്തം വ്യാജമരണം ഉണ്ടാക്കിയ വ്യക്തിയെയും കൂട്ടുകാരെയും പോലീസ് അറ്സ്റ്റ് ചെയ്തു. ചെന്നൈയിലെ അയനാവരം സ്വദേശിയായ സുരേഷ് ഹരികൃഷ്ണനാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ ഒരു കോടി രൂപ ക്ലെയിം ചെയ്യാന്‍ സ്വന്തം മരണം വ്യാജമായി ആസൂത്രണം ചെയ്ത് കൂട്ടുകാരനെ കൊലപ്പെടുത്തിയത്. ദില്ലിബാബു എന്നയാളെയാണ് സുരേഷും മറ്റു രണ്ടു പേരും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
സുരേഷും കൂട്ടുകാരും ചേര്‍ന്ന് തന്നോട് ശാരീരിക സാമ്യമുള്ള അതേ പ്രായത്തിലുള്ള ദില്ലിബാബുവിനെ കഴൂത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അയനാവരം സ്വദേശിയായ ദില്ലിബാബുവിനെ മദ്യം നല്കിയ മയക്കിയ ശേഷമായിരുന്നു കൊലപാതകം. പത്തുവര്‍ഷം മുമ്പാണ് ദില്ലിബാബുവുമായി മൂന്ന് പേരും പരിചയപ്പെട്ടത്. ഇന്‍ഷുറന്‍സ് പണം തട്ടാന്‍ പദ്ധതിയിട്ടപ്പോള്‍ സുരേഷിന്റെ സമാന ശരീരമുള്ളയാളെ തപ്പിയപ്പോഴാണ് ദില്ലിബാബു ഇവരുടെ ശ്രദ്ധയിലേക്ക് വന്നത്. തുടര്‍ന്ന് സുരേഷ് ദില്ലിബാബുമായും അമ്മയുമായും സൗഹൃദത്തിലാകുകയും അവരെ പതിവായി സന്ദര്‍ശിക്കുകയും ചെയ്തു. സെപ്തംബര്‍ 13ന് ഡില്ലിബാബുവിനെ മദ്യപിക്കാന്‍ മൂവരും പുതുച്ചേരിയിലേക്ക് കൊണ്ടുപോയി.
ഇവര്‍ ദില്ലിബാബുവിനെ ചെങ്കല്പട്ടിനടുത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി, അവിടെ അവര്‍ ഇതിനകം ഒരു ഫാം ഹട്ട് സ്ഥാപിച്ചിരുന്നു. സെപ്തംബര്‍ 15ന് രാത്രിയാണ് സുരേഷ് മദ്യലഹരിയിലായിരുന്ന ദില്ലിബാബുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുടിലിന് തീയിട്ട് സുരേഷ് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ഒളിവില്‍ പോകുകയും ചെയ്തു. ഈ സമയത്ത് സുരേഷ് തീപിടിച്ച് മരിച്ചെന്ന് വിശ്വസിച്ച് വീട്ടുകാര്‍ അന്ത്യകര്‍മങ്ങളും നടത്തി. അതേസമയം, മകനെ കാണാനില്ലെന്ന് കാണിച്ച് ദില്ലിബാബുവിന്റെ അമ്മ ലീലാവതി പരാതി നല്കി.
നടപടിയുണ്ടാകാത്തതിനാല്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ സെപ്തംബര്‍ 16 ന്, കത്തിക്കരിഞ്ഞ കുടിലിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുരേഷാണെന്ന് കണ്ടെത്തിയത്. സഹോദരിയാണ് മൃതദേഹം ഏറ്റുവാങ്ങിയതെന്നും ശവസംസ്കാരം നടത്തിയെന്നും അവരോട് പറഞ്ഞു.
എന്നാല്‍, സുരേഷിനെ കാണാതായ ദിവസം മകന് ദില്ലിബാബു സുരേഷിനൊപ്പം പുറത്ത് പോയിരുന്നെന്നും സെപ്റ്റംബറിലാണ് മകനോട് അവസാനമായി സംസാരിച്ചതെന്നും ലീലാവതി പോലീസിനെ അറിയിച്ചിരുന്നു. ഈ സൂചനയുടെ അടിസ്ഥാനത്തില്‍ പോലീസ് സുരേഷിന്റെ ഗ്രാമത്തിലേക്ക് പോയി, അവിടെ അദ്ദേഹം മരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. സെപ്റ്റംബറില്‍ മരിച്ചെന്ന് കരുതുന്ന സുരേഷാണ് ദില്ലിബാബുവിന്റെ മരണത്തിന് ഉത്തരവാദിയെന്ന് പോലീസ് കണ്ടെത്തി.
ഇരുവരുടെയും മൊബൈല്‍ ഫോണ്‍ പരിശോധിച്ച പൊലീസ് കത്തിനശിച്ച കുടിലിനു സമീപം ഇവരുടെ ഫോണ്‍ സിഗ്നലുകള്‍ സജീവമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് ചില സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോള്‍ സുരേഷിന് ജീവനുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് സുരേഷിനെ കണ്ടെത്തി ചോദ്യം ചെയ്തതോടെ എല്ലാം പുറത്തുവന്നു. ചോദ്യം ചെയ്യലില്‍ സുരേഷും കൂട്ടുകാരനം കീര്‍ത്തി രാജനും ദില്ലിബാബുവിന്റെ കൊലപാതകം സമ്മതിച്ചു. തിങ്കളാഴ്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.






