
ബാലതാരമായി സിനിമയില്‍ എത്തി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് നയന്‍താര ചക്രവര്‍ത്തി. 2005ല്‍ പുറത്തിറങ്ങിയ ' കിലുക്കം കുലുകിലുക്കം' എന്ന സിനിമയിലുടെയാണ് നയന്‍താര അഭിനയത്തിലേക്ക് വരുന്നത്. അതിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നയന്‍താര ബാലതാരമായി വേഷം ചെയ്തിട്ടുണ്ട്. ധാരാളം പരസ്യ ചിത്രങ്ങളിലും നയന്‍താര അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ടു നില്ക്കുന്ന താരം മടങ്ങിവരുമെന്നുളള പ്രതീക്ഷയിലാണ് ആരാധകര്‍.
നയന്‍താരയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ആരാധക മനം കവരുന്നത്. ആകാശനീല നിറത്തിലെ സാരി ധരിച്ച് അതിസുന്ദരിയായി മനം കറക്കുന്ന ലുക്കിലാണ് നയന്‍താരയെ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ഫോട്ടോസ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.






