
ഒരുകുടുംബത്തിൽ ഒമ്പത് കുട്ടികളടക്കം 14 പേർ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിലെ ഖാൻ യൂനിസിന് പടിഞ്ഞാറ് ഭാഗത്തെ അൽ-മവാസിയിലാണ് ആക്രമണം നടന്നത്. 53 പേർക്ക് പരിക്കേറ്റു.
അതേസമയം സംഭവത്തെക്കുറിച്ച് ഇസ്രായേൽ സൈന്യം പ്രതികരിച്ചിട്ടില്ല. പ്രദേശത്തുനിന്ന് 16 പേരുടെ മൃതദേഹങ്ങൾ ലഭിച്ചതായി തെക്കൻ ഖാൻ യൂനിസിലെ നാസർ ഹോസ്പിറ്റലിലെ ഡോക്ടർ നഹെദ് അബു ടൈം റോയിട്ടേഴ്സിനോട് പറഞ്ഞു.
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഹമാസിന്റെ ഉപനേതാവ് സാലിഹ് അൽ അരൂരി കൊല്ലപ്പെട്ടതെന്ന് ലെബനനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.






