
സ്ത്രീശക്തി മോദിക്കൊപ്പം പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിനെക്കുറിച്ച് ശോഭന. ഒരു വലിയ ഫാന്‍ മൊമെന്റ് എന്നാണ് പ്രധാനമന്ത്രിയ്ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
വനിതാ സംവരണ ബില്‍ പാസാക്കിയ പ്രധാനമന്ത്രിക്ക് മോദിക്ക് വേദിയില്‍ വെച്ച് ശോഭന നന്ദി പറഞ്ഞിരുന്നു. എല്ലാ മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. അതിന് ഒരു മാറ്റം ഉണ്ടാകാന്‍ വനിത സംവരണബില്ലിന് കഴിയുമെന്നും അങ്ങേയറ്റം അഭിമാനത്തോടെ തന്നെപോലെ ഓരോ സ്ത്രീയും ബില്ലിനെ നോക്കിക്കാണും എന്ന് കരുതുന്നുവെന്നും ശോഭന പറഞ്ഞിരുന്നു.
സ്ത്രീകളെ ദേവതമാരായി ആരാധിക്കുന്നതാണ് നമ്മുടെ പാരമ്പര്യമെങ്കിലും പലയിടത്തും അവരെ അടിച്ചമര്‍ത്തുന്നതായി കാണാമെന്നു നടി ശോഭന പറഞ്ഞു. എല്ലാ മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. അതിന് ഒരു മാറ്റം ഉണ്ടാകാന്‍ വനിത സംവരണ ബില്ലിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ശകുന്തളാ ദേവിയും ഒരു കല്‍പ്പന ചൗളയും ഒരു കിരണ്‍ ബേദിയും മാത്രമാണ് നമുക്കുള്ളത്. അതിന് മാറ്റമുണ്ടാകുമെന്നും ശോഭന പറഞ്ഞു. ഇത്രമാത്രം സ്ത്രീകളെ തന്റെ ജീവിതത്തില്‍ കാണുന്നതെന്ന് ആദ്യമായാണെന്നും ശോഭന പറഞ്ഞു.
പരിപാടിയില്‍ ശോഭനയ്ക്കൊപ്പം പി ടി ഉഷ, മിന്നു മണി, ബീന കണ്ണന് തുടങ്ങി നിരവധി പ്രശസ്ത വനിതകള്‍ പങ്കെടുത്തിരുന്നു. ഇതിനൊപ്പം തന്നെ പെന്ഷന് പ്രശ്നത്തിലൂടെ ശ്രദ്ധ നേടിയ മറിയക്കുട്ടിയും വേദിയിലെത്തിയിരുന്നു. കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നര കിലോമീറ്റര്‍ റോഡ് ഷോ നടത്തിയാണ് തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടിയുടെ വേദിയിലേക്ക് എത്തിയത്. മോദിക്കൊപ്പം സുരേഷ് ഗോപി, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ സി നിവേദിത എന്നിവരും റോഡ് ഷോയുടെ ഭാഗമായി വാഹനത്തിലുണ്ടായിരുന്നു.






