
ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരിലേക്ക് ഉയര്‍ന്ന താരമാണ് മമിത ബൈജു. ഇന്നലെയായിരുന്നു മമിതയുടെ പിറന്നാള്‍. ഇപ്പോഴിതാ സൂര്യക്കൊപ്പമുളള തന്റെ പുതിയ തമിഴ് ചിത്രത്തിലെ ഗാനത്തിനൊത്ത് ചുവടുവക്കുന്ന മമിതയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്
'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്ന സിനിമയിലെ 'പട്ടാമ്പൂച്ചി' എന്ന ഗാനത്തിനൊത്താണ് മമിത നൃത്തം വക്കുന്നത്. ഈ ഗാനം തന്റെ മനസ്സിലേക്കാണ് കയറിയത്, ഇനി അവിടെനിന്നും തിരിച്ചുപോക്കില്ല എന്ന് വീഡിയോക്ക് അടിക്കുറിപ്പ് നല്‍കിയാണ് താരം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മമിതയുടെ ഈ ഡാന്‍സ് വിഡിയോ ഇതിനോടകം തന്നെ ആരാധകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. എസ്തര്‍ അനില്‍, അമല പോള്‍, മഞ്ജുവാര്യര്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി നിരവധി താരങ്ങള്‍ വീഡിയോക്ക് താഴെ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ഓഗസ്റ്റ് 14 ന് റിലീസ് ചെയ്യും. സൂര്യയുടെ നായികയായി മമിത എത്തുമ്പോള്‍ വളരെയധികം ആവേശത്തിലാണ് ആരാധകര്‍.






