പാരീസ് ; മെസ്സിക്കൊപ്പമുള്ള കളി ഒരുപാട് മിസ്സ് ചെയ്യുന്നുവെന്ന് പി എസ് ജി മുന്‍ സഹതാരം കിലിയന്‍ എംബാപ്പെ. തന്നെ പോലെ ആക്രമണം ഇഷ്ടപ്പെടുന്ന ഒരു സ്ട്രൈക്കര്‍ക്ക് മുന്നേറ്റനിരയില്‍ പന്തെത്തിച്ച് നല്‍കുന്നതിനായി മെസിക്ക് സാധിച്ചിരുന്നു. മെസിക്ക് മാത്രം കളിക്കളത്തില്‍ സമ്മാനിക്കാന്‍ കഴിയുന്ന ചില നിമിഷങ്ങളുണ്ട്. മെസ്സിയോടൊപ്പം കളിക്കാന്‍ കഴിയാത്തത് തീര്‍ച്ചയായും ഒരു നഷ്ടമാണെന്ന് എംബാപ്പെ പറഞ്ഞു.
പി എസ് ജി ക്കുവേണ്ട് ട്രോഫി ഡെസ് ചാമ്പ്യന്‍സ് കിരീടം നേടിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂളിസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കിരീടനേട്ടം.മെസിയും എംബാപ്പെയും രണ്ട് വര്‍ഷക്കാലം പി എസ് ജിയിലുണ്ടായിരുന്നു. ഒരുമിച്ച് കളിച്ചത് 67 മത്സരങ്ങളില്‍ 20 തവണയും മെസി എംബാപ്പെയ്ക്ക് അസിസ്റ്റ് നല്കി.






