
ലൊസാഞ്ചലസ്: സ്വിറ്റ്സര്‍ലന്‍ഡും ബോസ്നിയ ആന്‍ഡ് ഹെഴ്സഗോവ്നിയയും തമ്മില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പ് മത്സരത്തിനിലും ചുവപ്പ് കാര്‍ഡ് പിറന്നു. ബോസ്നിയയുടെ താരിക് മുഹാറെമോവിചാണു ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത്്. മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് 4-1 നു ജയിച്ചു.
രണ്ട് കളികളിലായി നാല് പോയിന്റ് വീതം നേടിയ കാനഡയും സ്വിറ്റ്സര്ലന്ഡുമാണു നോക്കൗട്ടില്‍ കടക്കാന്‍ സാധ്യതയുള്ളത്്. ഖത്തറിനും ബോസ്നിയയ്ക്കും ഒരു പോയിന്റ് വീതമാണ്. ഇംഗല്വുഡിന്റെ ലൊസാഞ്ചലസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനായി ജൊഹാന്‍ മന്‍സാംബി ഇരട്ട ഗോളടിച്ചു. റൂബന്‍ വര്‍ഗാസ്, ഗ്രാനിന്റ് എക്സാക എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു.
ബോസ്നിയയുടെ ഗോള്‍ എര്‍മിന്‍ മാഹ്മികിന്റെ വകയായിരുന്നു. 74-ാം മിനിറ്റ് വരെ മത്സരത്തില്‍ ഗോള്‍ വീണില്ല. പകരക്കാരാണ് സ്വിസ് ജയത്തിനു പിന്നില്‍. പകരക്കാരനായി ഇറങ്ങിയ മാന്‍സാംബി ഇരട്ട ഗോളുകളുമായി തിളങ്ങി. മറ്റൊരു പകരക്കാരന് റൂബന്‍ വാര്‍ഗാസും ഗോളടിച്ചു. മാന്‍സാംബിയുടെ ഒരു ഗോളിന് വഴിയൊരുക്കിയത് വര്‍ഗാസായിരുന്നു. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ലഭിച്ച പെനാല്‍റ്റി ലക്ഷത്തിലെത്തിച്ച് ഗ്രാനിത് എക്സാക്ക പട്ടിക തികച്ചു.
സ്വിസ് മുന്നേറ്റങ്ങളെ പ്രതിരോധിക്കാനും മികച്ച പ്രത്യാരകമണങ്ങള് നടത്താനും ബോസ്നിയക്കായി. സ്വിസ് ഗോള്‍ കീപ്പര്‍ ഗ്രെഗോര്‍ കോബെലിന്റെ ചില സേവുകളും നിര്‍ണായകമായി. കോച്ച് മുറാത് യാകിന് 70-ാം മിനിറ്റിലാണു യൊഹാന്‍ മാന്സാംബിയെ പകരക്കാരനായിറക്കിയത്. വൈകാതെ ആദ്യ ഗോളെത്തി. ഇടതു വിങ്ങിലൂടെയുള്ള റൂബന്‍ വാര്‍ഗാസിന്റെ മുന്നേറ്റം ഗോളിനു വഴിയൊരുക്കി. ബോസ്നിയ താരംക്ല ിയര്‍ ചെയ്ത പന്ത് വീണത് മാന്‍സാംബിയുടെ പാകത്തിന്. കിടിലന്‍ വോളിയിലൂടെ താരം പന്ത് വലയിലാക്കി. 80-ാം മിനിറ്റില്‍ സ്വിസ് താരത്തെ ബോക്സിന് തൊട്ടുവെളിയില്‍ വീഴ്ത്തിയതിന് ബോസ്നിയ താരം താരിക് മുഹറെമോവിച്ചിന് ചുവപ്പു കാര്‍ഡ് കണ്ടു പുറത്തായി. അതോടെ ബോസ്നിയക്ക് 10 പേരുമായി കളിക്കേണ്ടി വന്നു. ഒരാള്‍ കുറഞ്ഞ അവസരം മുതലെടുത്ത് 84-ാം മിനിറ്റില്‍ ബ്രീല്‍ എംബോളോയുടെ പാസ് വലയിലെത്തിച്ച് റൂബന്‍ വാര്‍ഗാസ് സ്വിസ് ലീഡുയര്‍ത്തി. 90-ാം മിനിറ്റില്‍ വാര്‍ഗാസിന്റെ അസിസ്റ്റില്‍നിന്ന് മാന്‍സാംബി ഗോളടിച്ചതോടെ സ്വിസ് ജയമുറപ്പിച്ചു.
ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ എര്‍മിന്‍ മഹ്മിക്ക് ബോസ്നിയയുടെ ഗോളടിച്ചു. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അമര്‍ മെമിക്കിന്റെ പിഴവില്‍ സ്വിറ്റ്സര്‍ലന്‍ഡിന് അനുകൂലമായി പെനാല്‍റ്റി. കിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ എക്സാക്കയ്ക്കായി.




