
ലീഡ്സ്: സ്കോട്ട്ലന്‍ഡിനെതിരേ നടന്ന വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് ഏഴ് റണ്ണിന്റെ ജയം.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് വനിതകള്‍ ആറ് വിക്കറ്റിന് 153 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത സ്കോട്ട്ലന്‍ഡ് 146 റണ്ണിന് ഓള്‍ഔട്ടായി.
ഓപ്പണര്‍ ഡാഴ്സി കാര്‍ട്ടര്‍ (62 പന്തില്‍ 59), അലിസ ലിസ്റ്റര്‍ (25 പന്തില്‍ ഒരു സിക്സറും നാല് ഫോറുമടക്കം 33), കാതറീന ഫ്രേസര്‍ (11 പന്തില്‍ 20) എന്നിവര്‍ മാത്രമാണു സ്കോട്ട്ലന്‍ഡ് നിരയില്‍ രണ്ടക്കം കടന്നത്. കാര്‍ട്ടറുടെ മെല്ലെപ്പോക്കും ടീമിനു വിനയായി. നായിക കാതറീന ബ്രൈസ് (0), സാറാ ബ്രൈസ് (നാല്), മെഗാന് മക്കോള്‍ (ഒന്ന്), പ്രിയാംശ് ചാറ്റര്‍ജി (എട്ട്) എന്നിവര്‍ നിറംമങ്ങി. വിന്‍ഡീസിനായി ഹെയ്ലി മാത്യൂസും അലിയാന അലിനയും മൂന്ന് വിക്കറ്റ് വീതമെടുത്തു. അഫി ഫ്ളെച്ചര്‍ രണ്ട് വിക്കറ്റും ക്വിന ജോസഫ് ഒരു വിക്കറ്റുമെടുത്തു. ടോസ് നേടിയ സ്കോട്ട് നായിക കാതറീന ബ്രൈസ് വിന്‍ഡീസിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു.
മുന്‍നിര ബാറ്റര്‍മാര്‍ നിറംമങ്ങിയെങ്കിലും സറ്റാഫിനെ ടെയ്ലറുടെ പോരാട്ടം (19 പന്തില്‍ മൂന്ന് സിക്സറും നാല് ഫോറുടമക്കം പുറത്താകാതെ 47) വിന്‍ഡീസിനെ 150 ലെത്തിച്ചു. മുന്‍നിരയില്‍ ഷെര്‍മെയ്ന്‍ കാംബല്‍ 26 പന്തില്‍ 36 റണ്ണുമായി തിളങ്ങി. നായികയും ഓപ്പണറുമായ ഹെയ്ലി മാത്യൂസ് (14), ക്വിന ജോസഫ് (13), ദിയാദ്ര ഡോട്ടിന് (14), ജഹ്സാറ ക്ലാക്സ്ടണ് (16), ചിനെല ഹെന്റി (നാല്) എന്നിവര്‍ നിറംമങ്ങി. സ്കോട്ട്ലന്‍ഡിനായി കാതറീന ഫ്രേസര്‍ രണ്ട് വിക്കറ്റെടുത്തു. കാതറീന ബ്രൈസ്, റേചല്‍ സ്ലേട്ടര്‍, കിര്‍സ്റ്റി ഗോര്‍ഡന്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. സറ്റാഫിനെ ടെയ്ലറാണു മത്സരത്തിലെ താരം. ഗ്രൂപ്പ് രണ്ടിലെ രണ്ട് മത്സരങ്ങളും ജയിച്ച വിന്‍ഡീസ് നാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്്. ഒന്നാം സ്ഥാനത്തുള്ള ഇം?ണ്ടിനും നാല് പോയിന്റാണെങ്കിലും റണ്‍റേറ്റില്‍ മുന്നിലാണ്.






