ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയും ഒരു സ്ത്രീയുമുള്‍പ്പടെ അഞ്ച് പേരെ സംഭവത്തില്‍ അറസ്റ്റിലായി.സംഭവം നടന്നത് ഡല്‍ഹിയിലെ സാദര്‍ ബസാറിന് സമീപത്താണ്. പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ പ്രതികളെ പിടികൂടുകയായിരുന്നു.
ചായകട നടത്തുന്ന സുരേഷ് കുമാര്‍ ന്നെ വ്യക്തിയാണ് കേസിലെ മുഖ്യ പ്രതി. ഇയാളുടെ കടയിലെ സ്ഥിരമായ സന്ദര്‍ശകയാണ് ബ്യൂട്ടി എന്ന സ്ത്രീ. പ്രായപൂര്‍ത്തിയാകാത്ത മറ്റ് പ്രതികള്‍ ഇയാളുടെ കടയിലെ ജോലിക്കാരാണ്. ഒരു പെണ്‍കുട്ടിയെ വേണമെന്ന് ഇയാല്‍ ബ്യൂട്ടിയോട് ആവശ്യപ്പെടുകയായിരുന്നു പകരമായി പണം നല്‍കാമെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്നാണ് ബ്യൂട്ടി പെണ്‍കുട്ടിയെ ബദര്‍ ബസാറിലെത്തിച്ചത്.
പെണ്‍കുട്ടി ആക്രി സാധാനങ്ങള്‍ വിറ്റാണ് ജീവിക്കുന്നത്. സുരേഷിന്റെ കടയ്ക്ക് സമീപത്ത് ആക്രി സാധാനങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ സ്ഥലത്തെത്തിച്ചത്. തുടര്‍ന്ന് സുരേഷും പ്രായപൂര്‍ത്തിയാകാത്ത മറ്റ് പ്രതികളും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.






