
ഉത്തര ഉണ്ണിയും ഭര്‍ത്താവ് നിതേഷും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇവരുടെ വിശേഷങ്ങള്‍ ശ്രദ്ധ നേടാറുണ്ട്. ഇടയ്ക്ക് അഭിനയത്തിലും സംവിധാനത്തിലുമൊക്കെ സാന്നിധ്യം അറിയിച്ചിരുന്നു താരപുത്രി. മികച്ച നര്‍ത്തകി കൂടിയായ ഉത്തര സ്വന്തമായി ഡാന്‍സ് സ്കൂള്‍ നടത്തുന്നുണ്ട്.
അടുത്തിടെയായിരുന്നു നിതേഷിനും ഉത്തരയ്ക്കും മകള്‍ ജനിച്ചത്. ധീമഹി എന്നാണ് മകള്‍ക്ക് പേരിട്ടത്. ഗര്‍ഭകാല ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ മകള്‍ക്ക് ഗുരുവായൂരപ്പന്റെ നടയില്‍ വാദ്യോപകരണമായ മൃദംഗം കൊണ്ട് തുലാഭാരം ഒരുക്കിയ സേന്താഷം പങ്കിട്ടിരിക്കുകയാണ് ഉത്തര.
കുഞ്ഞിന്റെ ആറാം മാസത്തിലെ ചോറൂണും ക്ഷേത്രത്തില്‍ തന്നെയാണ് നടത്തിയത്. ഉത്തരയുടെയും നിതേഷ് നായരുടെയും ഏകമകളാണ് ധീമഹി. ഗായത്രീ മന്ത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് മകള്‍ക്ക് ഈ പേര് നല്‍കിയത്.
ഗുരുവായൂര്‍ സന്ദര്‍ശിക്കുമ്പോഴെല്ലാം തന്റെ കണ്ണുകള്‍ നിറയാറുണ്ട് എന്ന് ഉത്തര. മിക്കവാറും പരാതികളാണ് അവ. ഒരിക്കലും അവസാനിക്കാത്ത ആഗ്രഹങ്ങളും നിരാശയും എല്ലാമുണ്ടാകും. ഇത്തവണയും ദര്‍ശനം നടത്തിയപ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. എന്നാല്‍ ഇക്കുറി അത് നന്ദി സൂചകം മാത്രമാണ്, അതിനു കാരണം ഏറ്റവും വലിയ അനുഗ്രഹമായ തന്റെ മകളാണ് എന്ന് ഉത്തര കുറിച്ചു.






