
മിനീസ്‌ക്രീനിലും- ബിഗ് സ്‌ക്രീനിലും ഒരുപോലെ ശ്രദ്ധേയയാണ് നടി സീമ ജി നായര്‍. അഭിനയത്തിന് പുറമെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ നിരവധിപ്പേര്‍ക്ക് താങ്ങും തണലുമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കാന്‍സര്‍ രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന രേണു സുധിയ്‌ക്കൊപ്പമുളള സീമ ജി നായരുടെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഐസിയുവില്‍ രേണുവിനെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന സീമ ജി നായരുടെ ഈ ചിത്രം വ്യാജമാണെന്നുളള വാദങ്ങളും ഉയര്‍ന്നിരുന്നു. പിന്നാലെ അത് എഐ എഡിറ്റഡ് ഫോട്ടോ ആണെന്നും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും പറഞ്ഞ് രേണു തന്നെ രംഗത്തെത്തി. ഇപ്പോഴിതാ സീമ ജി നായര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
താന്‍ മറ്റുളളവര്‍ക്ക് സഹായം ചെയ്യുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയോ പ്രശസ്തിക്കോ വേണ്ടിയല്ലെന്നും നല്ലത് എന്ന് വിചാരിച്ച് ചെയ്യുന്നത് തെറ്റായി മാറുന്നു എന്നുമാണ് സീമ ജി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എനിക്ക് പ്രശ്‌നങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല ഞാന്‍ സോഷ്യല്‍ വര്‍ക്കിന് ഇറങ്ങിപുറപ്പെടുന്നത്, ഞാന്‍ വഴി ആര്‍ക്കെങ്കിലുമൊക്കെ എന്തെങ്കിലും സഹായം കിട്ടട്ടെയെന്നു മാത്രം കരുതിയിട്ടാണ്. എല്ലാം നിര്‍ത്താം. മനസ്സമാധാനം ആണ് വലുത് എന്നും താരം കൂട്ടിച്ചേര്‍ത്തു.
സീമ ജി നായരുടെ കുറിപ്പ്:
നല്ലത് എന്ന് വിചാരിച്ചു ചെയ്യുന്നത് തെറ്റായി മാറുന്നു. .എന്റെ മുന്നിൽ എന്ത് ചെയ്ത് കൊടുക്കുമ്പോളും നല്ലതാകണം എന്ന് കരുതി ചെയ്യുന്നു..അത് പബ്ലിസിറ്റിക്ക്വേണ്ടിയോ, പ്രശസ്തിക്കോ അല്ല..അങ്ങനെയെങ്കിൽ ഒരാൾക്ക് എന്തേലും ചെയ്യുന്നതിന് മുന്നേ PR വർക്ക് തുടങ്ങണം, ഇത് പലപ്പോളും അവസാന നിമിഷം ആകും കൂടെയുള്ളവർ പോലും അറിയുന്നത്, പക്ഷെ എന്തോ, നമ്മൾ ഒന്ന് വിചാരിക്കുന്നു..നടക്കുന്നത് മറ്റൊന്നും. .എനിക്ക് പ്രശ്നങ്ങൾ ഇല്ലാഞ്ഞിട്ടല്ല ഞാൻ സോഷ്യൽ വർക്കിന് ഇറങ്ങിപുറപ്പെടുന്നത്, ഞാൻ വഴി ആർക്കെങ്കിലുമൊക്കെ എന്തെങ്കിലും സഹായം കിട്ടട്ടെയെന്നു മാത്രം കരുതിയിട്ടാണ്...എല്ലാം നിർത്താം മനസ്സമാധാനം ആണ് വലുത്.






