
ന്യൂഡല്‍ഹി : മോമോസിന് കൂടുതല്‍ ചട്നി ആവശ്യപ്പെട്ട യുവാവിന് കുത്തേറ്റു. ഡല്‍ഹി ഭികം സിംഗ് കോളനി ഏരിയയിലാണ് സംഭവം. ചട്നി ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായ കടയുടമ യുവാവിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭികം സിംഗ് കോളനിയിലെ ഫാർഷ് ബസാർ ഏരിയയിലെ തിരക്കേറി സ്ഥലത്തുവച്ചൊണ് ആക്രമം നടന്നത്. കൂടുതല്‍ ചട്ണി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മോമോസ് കോര്‍ണര്‍ ഉടമയും ഉഭോക്തവും തമ്മില്‍ വാക്കേറ്റമുണ്ടായി. തര്‍ക്കം രൂക്ഷമാവുകയും കടയുടമ കത്തി ഉപയോഗിച്ച് ഉപഭോക്തവിനെ ആക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.







Comments