
കൊച്ചി: ക്യൂരിയ ചാപ്പലില്‍നിന്നു പ്രദക്ഷിണമായാണു വൈദികരും ബിഷപ്പുമാരും മാര്‍ റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണച്ചടങ്ങിനായി ഓഡിറ്റോറിയത്തില്‍ പ്രവേശിച്ചത്. സ്ലീവ, ധൂപക്കുറ്റി, സുവിശേഷ ഗ്രന്ഥം, തിരികള്‍ എന്നീ ക്രമത്തിലായിരുന്നു പ്രദക്ഷിണം. പിന്നിലായി വൈദികരും ബിഷപ്പുമാരും എറ്റവുമൊടുവിലായി നിയുക്ത സ്ഥാനിയും ഹാളില്‍ പ്രവേശിച്ചു.
മേജര്‍ ആര്‍ച്ച് ബിഷപ് തിരുവസ്ത്രമണിഞ്ഞു മുടി ധരിച്ചു മറ്റു മെത്രാന്മാര്ക്കൊപ്പംഅള്ത്താരയ്ക്കും കാര്‍മ്മികനായ ക്യുരിയ ബിഷപ്പും മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അഡ്മിനിസ്ട്രേറ്ററുമായ മാര്‍ സെബാസ്റ്റിയന് വാണിയപ്പുരയ്ക്കലിനു അഭിമുഖമായി നിന്നു. അദ്ദേഹത്തിന്റെ ഇരുവശത്തുമായി ആര്‍ച്ചുബിഷപ്പുമാരായ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാംബ്ലാനി, കര്‍ദിനാര്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരും.
മാര്‍ സെബാസ്റ്റിയന് വാണിയപ്പുരയ്ക്കല്‍ പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനെയും സിനഡ് പിതാക്കന്മാരെയും പ്രതിനിധികളായെത്തിച്ചേര്‍ന്ന എല്ലാവരെയും സ്വാഗതം ചെയ്തു. പ്രാരംഭമായി അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനാരോഹണ കാര്യം സദസിനെ അറിയിച്ചു. 56 മെത്രാന്മാരില് 55 പേര് സിനഡില്‍ സംബന്ധിച്ചുവെന്നും കഴിഞ്ഞ ഒമ്പതിനു തെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയായെന്നും അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു.
തുടര്‍ന്ന്, സഭാ സിനഡ് തെരഞ്ഞെടുത്ത മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെ മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥിരീകരിച്ചുകൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്ത് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്പുരയിടത്തില്വായിച്ചു. അതിനുശേഷം കാര്മ്മികന്, മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സ്ഥാനചിഹ്നങ്ങളായ മുടിയും അംശവടിയും നിയുക്തസ്ഥാനിക്കു െകെമാറി. ഇവ സ്വീകരിച്ച് ഔദ്യോഗിക പീഠത്തില്‍ ഇരുന്നതോടെ മാര്‍ റാഫേല്‍ തട്ടില്‍ സീറോമലബാര്‍സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച്ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു.
സ്ഥാനരോഹണ പ്രാര്‍ഥനയ്ക്കുശേഷം കാര്മ്മികന് പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ ഔദ്യോഗിക സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ പീഠത്തിലേക്ക് ആനയിച്ചിരുത്തി. അതുവരെ ബലിവേദിയിലുണ്ടായിരുന്ന, സ്ഥാനമൊഴിഞ്ഞ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി വേദിവിട്ടു താഴെ മറ്റു മെത്രാന്മാരുടെ നിരയില്‍ ചെന്നിരുന്നു. തുടര്‍ന്നായിരുന്നു ഏറ്റവും വികാര നിര്‍ഭരമായിരുന്ന ചടങ്ങ്.
സന്നിഹിതരായിരുന്ന 55 സഹോദര മെത്രാന്മാരും ഒരോരുത്തരായി അള്‍ത്താരയിലെത്തി നവാഭിഷിക്തനെ ആശ്ലേഷിച്ച് അഭിനന്ദിച്ചു. തുടര്‍ന്ന് പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് െദെവാനുഗ്രഹങ്ങള്ക്ക് നന്ദി പറഞ്ഞു. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
തലശേരി അതിരൂപതാ ആര്‍ച്ചുബിഷപ്പും സിനഡ് സെക്രട്ടറിയുമായ മാര്‍ ജോസഫ് പാംബ്ലനി കൃതജ്ഞതാ ബലിമധ്യേയുള്ള വചനസന്ദേശം നല്കി. കുര്‍ബാനയ്ക്ക് ശേഷം നടന്ന അനുമോദനസമ്മേളനത്തില്‍ കെ.സി.ബി.സി. പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ, സി.ബി.സി.ഐ. പ്രസിഡന്റും തൃശൂര്‍ അതിരൂപതാ മെത്രാപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ലത്തീന്‍ സഭയെ പ്രതിനിധീകരിച്ച് കണ്ണൂര്‍ ബിഷപ് അലക്സ് വടക്കുംതല, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ് മാര്‍ ഔഗിന്‍ കുര്യാക്കോസ്, എറണാകുളം-അങ്കമാലി അതിരൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍ എന്നിവര്‍ ആശംസകളറിയിച്ചു.
സന്യസ്ത െവെദികരുടെ പ്രതിനിധിയായി സി.എം.ഐ. പ്രിയോര്‍ ജനറല്‍ ഫാ. തോമസ് ചാത്തംപറമ്പില്‍, സന്യാസിനിമാരുടെ പ്രതിനിധിയായി സി.എം.സി. സുപ്പീരിയര്‍ ജനറല്‍ സി. ഗ്രേസ് തെരേസ്, സമര്‍പ്പിത സഹോദരന്മാരുടെ പ്രതിനിധിയായി സി.എസ്.റ്റി. സുപ്പീരിയര്‍ ജനറല്‍ ബ്ര. വര്‍ഗീസ് മഞ്ഞളി, അല്മായ സംഘടനകളെ പ്രതിനിധീകരിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ോബല് പ്രസിഡന്റ് അഡ്വ. ബിജു പറയനിലം, മാതൃവേദി ജനറല്‍ സെക്രട്ടറി ആന്‍സി മാത്യു, എസ്.എം.െവെ.എം. ോബല് പ്രസിഡന്റ് അഡ്വ. സാം സണ്ണി എന്നിവര്‍ പൂച്ചെണ്ടുകള്‍ നല്കി. സിറോ മലബാര്‍ സഭാ ആന്തം ആലപിച്ചതോടെ സ്ഥാനാരോഹണ ശുശ്രൂഷ പൂര്‍ത്തിയായി.






