
റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്. റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാരുടെ സംഘടന നാളെ മുതൽ പണിമുടക്കായിരിക്കുമെന്ന് അറിയിച്ചു. ഇതോടെ നാളെ മുതൽ സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും സ്തംഭിക്കും.
കരാരുകാരുടെ സംഘടന കുടിശ്ശിക തീർക്കുന്നതിൽ സപ്ലൈകോ വീഴ്ച വരുത്തിയതിനെ തുടർന്നാണ് തീരുമാനമെന്ന് അറിയിച്ചു. കുടിശ്ശിക തന്നു തീർക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും കരാറുകാര്‍ വ്യക്തമാക്കി.






