
ന്യൂഡല്‍ഹി; ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 2016 ല്‍ ചെന്നൈയില്‍ നിന്നും പോര്‍ട്ട് ബ്ലയറിലേക്ക് പോയ എഎന്‍ 32 എന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. നിലവില്‍ ചെന്നൈ തീരത്ത് നി്ന്നും 310 കിലോമീറ്റര്‍ അകലെയാണ് കണ്ടെത്തിയത്.വിമാനത്തില്‍ ആറ് ക്രൂ അംഗങ്ങളടക്കം 29 സൈനികരുണ്ടായിരുന്നു.
2016 ലായിരുന്നു വിമാനം പറന്നുയര്‍ന്നത്. പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വച്ച് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയും റഡാറില്‍ നിന്നും അപ്രത്യക്ഷമാവുകയുമായിരുന്നു. 11.30 ന് പോര്‍ട്ട്ബ്ലയറില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം.വന്‍ രക്ഷാദൗത്യം അന്ന് സേനാവിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടന്നിരുന്നു. എന്നാല്‍ ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു.2016 സെപ്റ്റംബര്‍ 15-ന് വിമാനത്തിലെ 29 പേര് മരിച്ചതായി കണക്കാക്കുയല്ലാതെ മറ്റ് വഴികളില്ലെന്ന് വ്യോമസേന അവരുടെ കുടുംബാംഗങ്ങളെ അറിയിച്ചു.







Comments