
തിരുവനന്തപുരം : സമരത്തിനിടെ പൊതുമുതല് നശിപ്പിച്ച കേസില് മന്ത്രി പി എ മുഹമ്മദ് റിയാസിന് ജാമ്യം. 2018ല് ഡിവൈഎഫ്ഐ മാര്ച്ചിനിടെ എടുത്ത കേസിലാണ് ജാമ്യം ലഭിച്ചത്. മലപ്പുറം കോടതിയില് നേരിട്ട് ഹാജരായാണ് റിയാസ് ജാമ്യമെടുത്തത്.
അതേ സമയം നേരത്തെ ഒമ്പത് വർഷം മുമ്പ് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉൾപ്പെടെ 12 പേർ നഷ്ടപരിഹാരത്തുകയായ 3,81,000 രൂപ സബ് കോടതിയിൽ അടച്ചിരുന്നു.
പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്ഐ പോസ്റ്റ് ഓഫിസ് മാർച്ച് നടത്തിയത്.മാർച്ചിനിടയിൽ പോസ്റ്റ് ഓഫീസിലെ കംപ്യൂട്ടറും കിയോസ്കും ജനലുകളും നശിപ്പിച്ചെന്നാണായിരുന്നു കേസ് .







Comments