കുരങ്ങന്മാരും ഐഫോണ്‍ കിട്ടിയാല്‍ വിടില്ലായെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.
ജനുവരി ആറിനായിരുന്നു സംഭവം.വൃന്ദാവനില്‍ എത്തിയ ഒരീളുടെ ഐഫോണ്‍ ഒരു കുരങ്ങന് അടിച്ചുമാറ്റി. ശേഷംമറ്റൊരു കുരങ്ങനുമായി ക്ഷേത്ര മതില് കെട്ടിന്റെ മുകളില്‍ ഇരിപ്പായി. പല വിദ്യകള്‍ പ്രയോഗിച്ചട്ടും ഐഫോണ്‍ തിരികെ നല്കാന് കുരങ്ങന് കൂട്ടാക്കിയില്ല. തുടര്‍ന്ന് കുരങ്ങനുമായി ഒരു ഡീലില്‍ എത്താന്‍ തന്നെ തീരുമാനിച്ചു. ഐ ഫോണിന് പകരമായി ഒരു പാക്കറ്റ് ഫ്രൂട്ടി.
ഫ്രൂട്ടി പാക്കറ്റ് എറിഞ്ഞ് കൊടുത്തു. ആദ്യം ശ്രമം വിഫലമായെങ്കിലും രണ്ടാം ശ്രമം വിജയം കണ്ടു. തുടര്‍ന്ന് കുരങ്ങന് ഫ്രൂട്ടി പാക്കറ്റ് എടുത്ത് ഐഫോണ്‍ ഉപേക്ഷിച്ചു.അത് ഉടമയ്ക്ക് ലഭിക്കുകയും ചെയ്തു. ഈ വീഡിയോ നിരവധി ആളുകളാണ് ഇപ്പോല്‍ പങ്കുവച്ചിരിക്കുന്നത്.






