
തൃശൂര്‍ : തിരഞ്ഞടുപ്പ് പ്രഖ്യാപിക്കും മുന്‍പ് രാഷ്ട്രീയ ചൂടിയില്‍ തൃശൂര്‍ . സുരേഷ് ഗോപിക്കും ടി എന്‍ പ്രതാപിനും വേണ്ടി ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വി എസ് സുനില്‍ കുമാറിനായി സോഷ്യല്‍ മീഡിയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തൃശൂര്‍ വിദ്യാര്‍ത്ഥികള്‍ എന്ന പേരില്‍ ' നാടിനു വേണ്ടി നന്മയക്ക് ഒരു വോട്ട് സുനിലേട്ടന് ഒരു വോട്ട് എന്ന വാചകത്തോടെയുളള പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയല്‍ പ്രചരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ പ്രചാരണം തളളി സിപിഐ നേതൃത്വം രംഗത്തെത്തിയത്.
തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരം കോൺഗ്രസും ബിജെപിയുമാണെന്ന ടി എൻ പ്രതാപൻ എംപിയുടെ പ്രസ്താവനയിൽ മറുപടിയുമായി റവന്യൂ മന്ത്രി കെ രാജൻ. എംപി ഫീൽഡിലില്ല. ഫീൽഡിൽ പോകാത്തതിന്റെ കുറവാണ് എംപിക്ക്. ബിജെപിയെ സഹായിക്കാൻ വേണ്ടിയാണ് എംപിയുടെ പ്രസ്താവന. തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ സിറ്റിങ് എം പി ഇല്ലാത്തതുകൊണ്ടാണ് മത്സരം ബിജെപിയും കോൺഗ്രസും തമ്മിലാണെന്ന പ്രസ്താവനയ്ക്ക് കാരണമെന്നും മന്ത്രി വിമർശിച്ച.
ലോക്സഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ തൃശൂരിൽ ടി എന്‍ പ്രതാപന് വേണ്ടിചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദമായത്. 'പ്രതാപൻ തുടരും, പ്രതാപത്തോടെ' എന്ന ക്യാപ്ഷനോടെയാണ് ചുമരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. വീണ്ടും ജനവിധി തേടിയാൽ വിജയിക്കുമെന്ന് പറഞ്ഞ പ്രതാപൻ കോൺഗ്രസ് തന്നെ സ്ഥാനാർഥിയാക്കിയാൽ തൃശൂരിലെ ജനങ്ങൾ അവരുടെ കൈവെള്ളയിൽ തന്നെ കൊണ്ട് നടക്കുമെന്നും കൂട്ടിച്ചേർത്തു. വിലക്ക് ലംഘിച്ച് ചുവരെഴുത്ത് നടത്തിയതിലും ടിഎൻ പ്രതാപൻ പ്രതികരിച്ചു. അതെഴുതുതിയവരോട് മായ്ക്കാൻ ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.




