
എയർ ഇന്ത്യയ്ക്ക് 1.10 കോടി രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ . ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന ചിലവിമാനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
എയർ ഇന്ത്യ ജീവനക്കാരൻ തന്നെ വിവിധ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് വിമാനക്കമ്പനിക്കെതിരെ റിപ്പോർട്ട് നൽകിയതായി ഡിജിസിഎ പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നു. റിപ്പോർട്ട് പരിശോധിച്ചതായും ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയതായും ഏവിയേഷൻ റെഗുലേറ്റർ അറിയിച്ചു. ഇതേ തുടര്ന്ന് എയർ ഇന്ത്യ ലിമിറ്റഡിന്റെ മാനേജർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.






