
പാലാ നഗരസഭയിലെ എയർ പോഡ് മോഷണത്തിൽ സിപിഎം കൗൺസിലറെ കുറ്റപ്പെടുത്തി കേരള കോൺഗ്രസ് മാണി ഗ്രൂപ്പ്. കേരള കോൺഗ്രസ് എം കൗൺസലർ ജോസ് ചീരങ്കുഴി സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിലിനെ കുറ്റപ്പെടുത്തിയാണ് രംഗത്ത് വന്നത്.
തനിക്കെതിരായ ആരോപണം ഗൂഢാലോചനയെന്ന് കുറ്റപ്പെടുത്തിയ ബിനു പുളിക്കക്കണ്ടം സംഭവത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ടു. ജോസ് ചീരങ്കുഴിയുടെ 30000 രൂപ വിലയുള്ള എയര്പോഡാണ് മോഷണം പോയത്.
നഗരസഭാ ആക്ടിങ് ചെയര്മാന് പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ബിനു പുളിക്കക്കണ്ടം കത്ത് നൽകിയിട്ടുണ്ട്. തനിക്കെതിരായ ഗൂഢാലോചനയിൽ ജോസ് കെ മാണിക്ക് പങ്കുണ്ടെന്നും ബിനു ആരോപിച്ചു. ബിനുവിനെതിരായ ആരോപണം ഉന്നയിച്ച ജോസ് ചീരങ്കുഴിക്കെതിരെ കൗൺസിൽ യോഗത്തിൽ സിപിഎം അംഗങ്ങൾ പ്രതിഷേധിച്ചു. പിന്നാലെ കേരളാ കോൺഗ്രസ് എം കൗൺസിലര്മാര് കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ബഹളത്തെ തുടര്ന്ന് നഗരസഭാ കൗൺസിൽ യോഗം നിര്ത്തിവച്ചു.







Comments