കൊച്ചി; കേടുപാടുകള്‍ ഉള്ള വിവാഹ സാരി മാറ്റി നല്‍കാനായി വിസമ്മതിച്ചതിനെത്തുടര്‍ന്ന് വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം നല്കാന് കോടതി നിര്‍ദേശം. എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കോടതിയാണ് ഉത്തരവിട്ടത്. 75,040 രൂപയാണ് വീട്ടമ്മയ്ക്ക നഷ്ടപരിഹാരം നല്‍കാനായി കോടതി ഉത്തരവിട്ടത്.
ചങ്ങനാശ്ശേരി സ്വദേശിയായ പരാതിക്കാരി തന്റെ മകളുടെ വിവാഹത്തിനായി പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നിന്നും 2018 ജനുവരിയില്‍ മുപ്പതിനായിത്തി നാല്പത് രൂപ നല്കി സില്‍ക്ക് സാരി വാങ്ങിയത്. വിവാഹം നടക്കാത്ത സാഹചര്യത്തില്‍ സാരി ഉപയോഗിച്ചില്ല. എന്നാല്‍ പരാതിക്കാരി സാരി പരിശോധിച്ചപ്പോള്‍ കറുത്ത പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടു. വ്യാപാരിയെ കാണിച്ചപ്പോല്‍ സാരി മാറ്റി നല്‍കാമെന്ന ആദ്യം പറഞ്ഞെങ്കിലും പിന്നീട് വാക്ക് പാലിക്കാതെ വരുകയായിിരുന്നു. നഷ്ടപരിഹാരവും സാരിയുടെ വിലയും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കാറ്റ് കടക്കാത്ത പെട്ടിയില്‍ സൂക്ഷിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും ഈ സാധ്യതയെ പറ്റി ഉപഭോക്താവിന് മുന്നറിയിപ്പ് നല്‍കിയതായും വ്യാപാരി കോടതിയെ ബോധിപ്പിച്ചു.






