
ചെന്നൈ: ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും ഡ്രൈവറും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. പുലർച്ചെ കൊളമ്പോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്.
മന്ത്രിയുടെ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. മൂന്നുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കടുനായകയിൽ നിന്ന് കൊളംബോ ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് അതേ ദിശയിൽ വന്ന കണ്ടെയ്നർ വാഹനവുമായി കൂട്ടിയിടിച്ച ശേഷം റോഡിന്റെ സുരക്ഷാ വേലിയിൽ ഇടിക്കുകയായിരുന്നു. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ജീപ്പിൽ യാത്ര ചെയ്തിരുന്ന സംസ്ഥാന മന്ത്രി സനത് നിശാന്ത, അദ്ദേഹത്തിന്റെ സെക്യൂരിറ്റി ഓഫീസർ 72542 പോലീസ് കോൺസ്റ്റബിൾ ജയക്കൊടി, ജീപ്പ് ഡ്രൈവർ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റ് രാഗമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാന മന്ത്രിയും പോലീസ് കോൺസ്റ്റബിളും പ്രവേശിപ്പിക്കുമ്പോൾ മരിച്ചതായും ഡ്രൈവർ രാഗമ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.






