
ഇംഫാല്‍: ബോക്സിങ് റിങ്ങില്‍ നിന്ന് വിരമിച്ചെന്ന വാര്‍ത്തകള്‍ നിക്ഷേധിച്ച് മേരി കോം. ഇന്നലെ രാത്രിയോടെയാണ് ബോക്സിങ് ഇതിഹാസം വിരമിച്ചെന്ന വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് മേരി കോം വിശദീകരിക്കുന്നത്.
അസമിലെ ദിബ്രുഗഢ് സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു പ്രോഗ്രാമില്വെച്ചായിരുന്നു പരാമാര്‍ശം ഉണ്ടായത്.''ഇന്നലെ സ്കൂള്‍ വിദ്യാര്‍ത്ഥികളോട് സംസാരിച്ചു ഭാഗം '' തനിക്ക് ഇപ്പോഴും ബോക്സിങ് റിങ്ങില്‍ തുടരാന്‍ താല്‍പ്പര്യമുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്റെ നിയമപ്രകാരം 40 വയസ് കഴിഞ്ഞതിനാല്‍ തനിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല. താന്‍ ജീവിതത്തില്‍ എല്ലാം നേടിക്കഴിഞ്ഞു. ഇനി വിരമിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നായിരുന്നു മേരി കോം പറഞ്ഞത്.
എന്നാല്‍ അതേ സമയം താന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇങ്ങനെ പറഞ്ഞതെന്ന് മേരികോം പറഞ്ഞത് . താന്‍ വിരമിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഔദ്യോഗികമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുമെന്നും മേരി കോം പറഞ്ഞു. വിരമിക്കല്‍ വാര്‍ത്ത ദേശീയ മാധ്യമങ്ങളിലടക്കം പ്രചരിച്ചതിന് പിന്നാലെയാണ് മേരി കോം വിശദീകരണവുമായി രംഗത്തെത്തിയത്.






