
മലപ്പുറം: കരിപ്പൂർ വഴി പോകുന്ന ഹജ്ജ് തീർത്ഥാടകർക്ക് ഇരുട്ടടി. 14464 തീർത്ഥാടകരാണ് ഇത്തവണ കരിപ്പൂർ തിരഞ്ഞെടുത്തിരിക്കുന്നത്. വിമാനകൂലി ഇനത്തിൽ മറ്റുളവരെക്കാൾ ഇരട്ടി തുക നൽകണമെന്നതാണ് ഇപ്പോള്‍ നേരിടുന്ന പ്രശ്നം. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ തീർത്ഥാടകർ തിരഞ്ഞെടുത്തത് കരിപ്പൂർ വഴിയുള്ള യാത്രയാണ്.
കൊച്ചിയും കണ്ണൂരും വഴി പോകുന്നവരെക്കാൾ 80,000 രൂപയോളം അധികം കരിപ്പൂരിൽ നൽകണം. ഇതോടെ ആശങ്കയിലായ തീർത്ഥാടകർ കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് കാര്യ മന്ത്രി എം പി അബ്ദുസ്സമദ് സമദാനി എംപിയ്ക്ക് കത്തയച്ചു.തീരുമാനം വിവേചനവും അനീതിയുമാണെന്ന് സമദാനി പറഞ്ഞു.
കരിപ്പൂർ വിമാനത്താവളം വഴി പോകുന്നവർ നൽകേണ്ടത് 1,65,000 രൂപയാണ്. കൊച്ചിയും കണ്ണൂരും വഴി പോകുന്നവർ 86,000 രൂപ മാത്രം നൽകിയാൽ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും പുറത്തുമുള്ള മറ്റു എംബാർക്കേഷൻ പോയിന്റുകളിൽ നിന്ന് വ്യത്യസ്തമായി കരിപ്പൂരിൽ നിന്നുള്ള നിന്നുള്ള യാത്രക്കാരോട് മാത്രം ഉണ്ടായിരിക്കുന്ന ഈ വിവേചനം ഏറെ ആശങ്കാജനകമാണന്ന് വിമാനത്താവള ഉപദേശക സമിതി ചെയർമാൻ ഡോ. എം.പി അബ്ദുസമദ് സമദാനി പറഞ്ഞു.






