
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടി സ്വാസികയുടെയും നടന് പ്രേം ജേക്കബിന്റെയും വിവാഹം. സിനിമയിലേയും ടെലിവിഷന്‍ രംഗത്തെയും നിരവധി താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു. ബീച്ച് വെഡ്ഡിങ്ങിന് ശേഷം ഇരുവരും സുഹൃത്തുകള്‍ക്കും ബന്ധുക്കള്‍ക്കുമായി രണ്ട് റിസപ്ഷനുകളും സംഘടിപ്പിച്ചിരുന്നു.
വിവാഹത്തിന്റെയും വിവാഹ സല്‍ക്കാരത്തിന്റെയും ചിത്രങ്ങളും വീഡിയോയുമെല്ലാം സ്വാസികയും പ്രേമും ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിവാഹത്തിനിടയില്‍ നിന്നുളള ചെറിയൊരു വീഡിയോയാണ് സ്വാസിക പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രേമില്‍ നിന്ന് പുടവ സ്വീകരിച്ച സ്വാസിക ഭര്‍ത്താവിന്റെ കാല് തൊട്ട് വണങ്ങുന്നതുംതിരിച്ച് പ്രേം സ്വാസികയുടെ കാല്‍തൊട്ട് വണങ്ങുന്നതുമാണ് വീഡിയോയിലുളളത്. പ്രേം തന്റെ കാല് തൊടുന്നത് ഒട്ടും പ്രതീക്ഷിക്കാതിരുന്ന സ്വാസിക അമ്പരക്കുന്നതും വീഡിയോയില്‍ കാണാം.
ഇതിനൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. 'എന്റെ പ്രേമിനെപ്പോലൊരു പങ്കാളിയെ എല്ലാ പെണ്‍കുട്ടികള്‍ക്കും ലഭിക്കണം. എനിക്ക് കിട്ടിയത് ഒരു രത്നത്തെയാണ് എന്നായിരുന്നു സ്വാസിക കുറിച്ചത്.
ഈ വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഭാര്യയെ എത്രമാത്രം ബഹുമാനിക്കുന്നുണ്ടെന്ന് ഇതിലൂടെ മനസിലാക്കാമെന്നായിരുന്നു ആരാധകരുടെ കമന്റ്.






