
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെന്ന നിലയിലാണ്. അഞ്ച് റണ്‍സുമായി രവിചന്ദ്രന്‍ അശ്വിനാണ് ജയ്സ്വാളിനൊപ്പം ക്രീസില്‍. സെഞ്ചുറി നേടിയ യശസ്വി ജെയ്സ്വാളിന്റെ (പുറത്താവാതെ 179) നിന്നു. ജെയ്സ്വാളിന്റെ രണ്ടാം സെഞ്ചുറിയാണിത്. മൂന്ന് സിക്സും 17 ഫോറും ജെയ്സ്വാള്‍ നേടി.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്ക് 40 റണ്‍സാവുമ്പോള്‍ രോഹിത് ശര്‍മ പുറത്തായി . രോഹിത്തിന് ബഷീര്‍ കുടുക്കുയായിരുന്നു. ലെഗ് സ്ലിപ്പില്‍ ഒല്ലി പോപ്പിന് ക്യാച്ച് നല്കി രോഹിത് മടങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 14 റണ്‍സെടുത്തു. 34 റണ്‍സെടുത്ത ഗില്ലിനേയും 27 അടിച്ച ശ്രേയസ് അയ്യരേയും 32 റണ്‍സെടുത്ത രജത് പാട്ടിദറിനെയുമാണ് ഇന്ത്യക്ക് നഷ്ടമായിത്. ഉച്ചയക്ക് ശേഷം 86-ാം ഓവറില്‍ അക്സര്‍ പട്ടേലിനെയും നഷ്ടമായി (27). ഇംഗ്ലണ്ടിനായി ജെയിംസ് ആന്ഡേഴ്സണ്, ടോം ഹാര്‍ട്ലി, ഓരോ വീക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍. ഷൊയ്ബ് ബഷീര്‍ , റെഹാന് അഹമ്മദ് എന്നിവര്‍ ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മൂന്ന് മാറ്റമാണ് ഇന്ത്യ വരുത്തിയാണ് മത്സരത്തിന് ഇറങ്ങിയത്. കെ എല്‍ രാഹുലിന് പകരം ടീമിലെത്തിയ സര്‍ഫറാസ് ഖാന് അരങ്ങേറ്റത്തിനായി കാത്തിരിക്കണം. രവീന്ദ്ര ജഡേജയ്ക്ക് പകരം കുല്‍ദീപ് യാദവ് ടീമിലെത്തി. മുഹമ്മദ് സിറാജിന് പകരം മുകേഷ് കുമാര്‍ കളിക്കും. നേരത്തെ ഇംഗ്ലണ്ടും രണ്ട് മാറ്റം വരുത്തിയിരുന്നു. വെറ്ററന്‍ പേസര്‍ ജെയിംസ് ആന്ഡേഴ്സണ് ടീമില്‍ തിരിച്ചെത്തിയിരുന്നു. മാര്‍ക്ക് വുഡിന് പകരമാണ് ആന്ഡേഴ്സണ് എത്തിയത്. കാല്‍മുട്ടിന് പരിക്കേറ്റ ജാക്ക് ലീച്ചിന് പകരം ഷൊയ്ബ് ബഷീറും ടീമിലെത്തി.
ഇന്ത്യ: യശസ്വി ജെയ്സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, രജത് പടിദാര്‍, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്, ആര് അശ്വിന്, അക്സര്‍ പട്ടേല്‍, ജസ്പ്രിത് ബുമ്ര, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്.
ഇംഗ്ലണ്ട്: സാക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ബെന്‍ ഫോക്സ്, റെഹാന് അഹമ്മദ്, ടോം ഹാര്‍ട്ലി, ഷൊയ്ബ് ബഷീര്‍, ജെയിംസ് ആന്ഡേഴ്സണ്.


