
തൊഴിലാളി സംഘടനയായ ഐഎൻടിയുസി കോൺഗ്രസസിന് മുന്നറിയിപ്പു നല്കി രംഗത്ത് . ഇത്തവണ സീറ്റ് ലഭിച്ചില്ലെങ്കിൽ തനിച്ചു മത്സരിക്കുമെന്ന് ഐഎൻടിയുസി വ്യക്തമാക്കി. ആലപ്പുഴ സീറ്റിൽ കെ സി വേണുഗോപാൽ മത്സരിക്കുന്നില്ലെങ്കിൽ ഐഎൻടിയുസിക്ക് നൽകണം.
കോൺഗ്രസ് പ്രതിനിധികൾക്ക് പാർലമെന്റിൽ ഒരക്ഷരം മിണ്ടാൻ കഴിയുന്നില്ല. അത്രമാത്രം തൊഴിലാളികളെ മറന്നു പോകുന്ന നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് എങ്ങനെ കഴിയുന്നു. എൻ കെ പ്രേമചന്ദ്രന് കൊല്ലത്ത് സീറ്റ് കൊടുക്കുന്നതിനെതിരെയും വിമർശനമുയർന്നു. യുഡിഎഫിനെ സഹായിക്കാൻ കഴിയുന്ന എത്ര വോട്ട് ആർഎസ്പിക്ക് സംസ്ഥാനത്തുണ്ടെന്നും ഐഎൻടിയുസി ചോദിച്ചു.






