
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ലക്ഷ്യം നവകേരളസൃഷ്ടിയാണെന്നും ടൂറിസം, വിവരസാങ്കേതിക മേഖലകളില്‍ പോരായ്മകള്‍ പരിഹരിക്കുമെന്നും ധനമന്ത്രി. വന്ദേഭാരത് പദ്ധതി വന്നതോടെ സില്‍വര്‍ ലൈനില്‍ സര്‍ക്കാരിന്റെ നിലപാട് എല്ലാവര്ക്കും ബോദ്ധ്യമായെന്നും പറഞ്ഞു.
ആഭ്യന്തരോല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ഉണ്ടാക്കണമെന്നും ലോകത്തെ യുദ്ധവും മാന്ദ്യവും കേരളത്തെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു. സ്വകാര്യ മേഖലയുടെ സഹായത്തോടെ പുതിയ വികസന മാതൃകകള്‍ വേണമെന്നും പറഞ്ഞു.
ദേശീയ, തീരദേശ, മലയോര പാതകള്‍ നിര്‍മ്മാണം പുരോഗമിക്കുന്നു. ദേശീയ പാതാവികസനത്തില്‍ പിണറായി സര്‍ക്കാര്‍ മികച്ച മുന്നേറ്റം നടത്തിയതായും പറഞ്ഞു. കേന്ദ്രബജറ്റില്‍ കേരള റെയില്‍വേയ്ക്ക് അവഗണനയാണ് ഉണ്ടായതെന്നും പറഞ്ഞു.
അതിവേഗ റെയില്‍വേ പദ്ധതിക്കായി ശ്രമം തുടരുന്നെന്നും കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചനകള്‍ പുരോഗമിക്കുകയാണെന്നും പറഞ്ഞു. മെട്രോ പദ്ധതിക്ക് കേന്ദ്ര അനുമതി ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.






