
നര്‍ത്തകിയും അഭിനേത്രിയും അവതാരകയുമായ സ്വാസികയും മോഡലും അഭിനേതാവുമായ പ്രേം ജേക്കബും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ചതാണ്. സീരിയല്‍ രംഗത്ത് വളരെ ശ്രദ്ധനേടി സിനിമയിലെത്തിയ താരം കൂടിയാണ് സ്വാസിക. വിവാഹസത്കാരങ്ങളും മറ്റു ചടങ്ങുകളുമൊക്കെ വളരെ ഗംഭീരമായിട്ടാണ് സ്വാസികയും പ്രേമും ആഘോഷമാക്കിയത്. തിരുവനന്തപുരത്ത് ബീച്ചില്‍ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ചടങ്ങില്‍ സുഹൃത്തുക്കളും സഹപ്രവർത്തകരും പങ്കെടുത്തിരുന്നു. വിവാഹത്തിനു മുന്‍പും ശേഷവുമൊക്കെയായി സഹതാരങ്ങള്‍ക്കും മറ്റ് സുഹൃത്തുക്കള്‍ക്കുമായി വിവാഹസത്കാരം പല രീതിയിലും സ്വാസികയും പ്രേമും ഒരുക്കി. അതിലൊന്നായിരുന്നു പൂള് പാര്‍ട്ടി. വിവാഹത്തിന് മുൻപ് തന്റെ സുഹൃത്തുക്കള്‍ക്കായി താരം ഒരുക്കിയതാണ് പൂള് പാര്‍ട്ടി.
പാട്ടും ഡാൻസുമായി പൂളിലായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോയും താരം സോഷ്യല്‍ മീഡിയിയയില്‍ പങ്കുവച്ചിരുന്നു. പൂളില്‍ വച്ച് സ്വാസികയും പ്രേമും ചുംബിക്കുന്നതും സഹപ്രവര്‍ത്തകരും മറ്റും പൂളില്‍ ഡാന്‍സും പാട്ടുമൊക്കെയായി തകര്‍ക്കുന്നതുമായിരുന്നു വീഡിയോ. സിനിമാ- സീരിയല്‍ താരങ്ങളായ സ്വാസികയുടെ സുഹൃത്തുക്കളും പൂള് പാർട്ടിയില്‍ പങ്കെടുത്തിട്ടുണ്ട്. പൂളിനുള്ളില്‍ വച്ച് ചുംബനം നല്കി പ്രേം സ്വാസികയെ പ്രപ്പോസ് ചെയ്യുന്നതും വീഡിയോ കാണാവുന്നതാണ്. ഡിജെയും ലൈറ്റ്സും എല്ലാമായി ഫുള്‍ ഓണ്‍ വൈബില്‍ ആയിരുന്നു പാർട്ടി. ഇപ്പോഴിതാ ആ പൂള് പാര്‍ട്ടിയെ ട്രോളി കമന്റിട്ടിരിക്കുകയാണ് കാഴ്ച്ചക്കാര്‍. വീഡിയോയ്ക്ക് താഴെ രൂക്ഷ വിമർശനങ്ങളും അധിക്ഷേപങ്ങളും ഉയര്‍ന്നിരുന്നു.
വെള്ളമടി, അനാശാസ്യം എല്ലാം ഒന്നിച്ചുള്ളൊരു പാക്കേജ് എന്നാണ് വിമർശനം. എന്നാല്‍ പൂള് പാർട്ടി വീഡിയോയും അതിന് വന്ന കമന്റുകള്‍ക്കും നല്ല മറുപടിയാണ് സ്വാസിക നല്‍കിയിരിക്കുന്നത്. കുറിക്ക് കൊള്ളുന്ന മറുപടി തന്നെ സ്വാസിക നല്‍കിയത്. ‘വെള്ളമടി അനാശാസ്യം എല്ലാം ഒന്നിച്ചുള്ളൊരു പാക്കേജ്’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇതിന് ‘അതെ’ എന്നാണ് സ്വാസിക മറുപടി നല്‍കിയത്. ‘എത്ര നാളത്തേക്ക് ഉണ്ടാകുമോ ആവോ, ഇത് ഇതുവരെ തീർന്നില്ലെ മെഗാ സീരിയല്‍ ആണോ, അടുത്തതായി അവതരിപ്പിക്കുന്നു കിടപ്പറ രംഗം, സിനിമ പോലെയാണ് ജീവിതം. 100 ദിവസം ഓടുമോ എന്തോ. കാത്തിരുന്ന് കാണാം’, എന്നിങ്ങനെ പോകുന്നു മറ്റ് വിമർശന കമന്റുകള്‍. ഇക്കൂട്ടത്തില്‍ സ്വാസികയ്ക്കും പ്രേമിനും ആശംസ അറിയിക്കുന്നവരും ഉണ്ട്.






