തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ 62 ലക്ഷത്തോളം പേര്‍ക്ക് ക്ഷേമപെന്ഷന് നല്‍കുന്നുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പ്രതിവര്‍ഷം 9000 കോടി രൂപയാണ് ഇതിനായി വേണ്ടിവരുന്നത്. ക്ഷേമപെന്ഷന് മുടങ്ങിയതില്‍ കേന്ദ്രത്തെ കുറ്റം പറയുന്ന ബജറ്റ് പ്രസംഗത്തില്‍ ക്ഷേമപെന്ഷന് വര്‍ധിപ്പിക്കാന്‍ മന്ത്രി തയ്യാറാകുന്നില്ല. പകരം ക്ഷേമപെന്ഷന് സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് പറയുന്നു.
അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം ഒരു ഗഡു ക്ഷമബത്ത നല്‍കുമെന്ന പ്രഖ്യാപനമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിച്ച് പ്രത്യേക പെന്ഷന് പദ്ധതി നടപ്പാക്കും.






