
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂടും. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി. ഗല്‍വനേജ് ഫീസ് ഇനത്തില്‍ 200 കോടി സമാഹരിക്കാനാണ് സര്‍ക്കാരിന് പദ്ധതിയെന്ന്് ധനമന്ത്രി. രണ്ടാം പിണറായി സര്‍ക്കാരിന്റെ പുതിയ ബജറ്റിലാണ് പ്രഖ്യാപനമുള്ളത്. സ്വന്തമായി വൈദ്യൂതി ഉല്‍പ്പാദിപ്പിക്കുന്നവരുടെ തീരുവയും കൂട്ടി.
സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ മുമ്പ് യൂണിറ്റിന് 1.2 പൈസ ആയിരുന്നത് ഇപ്പോള്‍ 15 പൈസയായിട്ടാണ് വര്‍ധിപ്പിച്ചത്. ഇതിലൂടെ 24 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു. ഫെയര്‍വാല്യു കുറ്റമറ്റരീതിയില്‍ പരിഷ്കരിക്കും. ഭൂമിക്കുള്ള നികുതി വിനിയോഗത്തിന് അനുസരിച്ചായിരിക്കും. കാലാവധി കഴിഞ്ഞ ഭൂമി തിരിച്ചു പിടിക്കുകയും ചെയ്യും. പാട്ടത്തിന് നല്കുന്ന ഭൂമിക്ക് ന്യായവിലക്ക് അനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി കൊണ്ടുവരികയും കേരള മുദ്രപ്പത്ര നിയമത്തില്‍ ഭേദഗതി വരുത്തുകയും ചെയ്യും. ഇതിലൂടെ 40 കോടി അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷന് നിരക്ക് കുറയ്ക്കും. കോടതി ഫീസ് വര്‍ധനവിലൂടെ 50 കോടി വരുമാനം പ്രതീക്ഷിക്കുന്നു. മോട്ടോര്‍ വാഹന നിരക്കുകള്‍ പരിഷ്കരിക്കും. അധിക വിഭവസമാഹരണ നടപടിയുടെ ഭാഗമായി കോടതി ഫീസുകളില്‍ പരിഷ്കരണം. 50 കോടിയുടെ വരുമാനം ലക്ഷ്യം. ചരക്കുസേവന നികുതി അടിസ്ഥാന സൗകര്യങ്ങള്‍ വിവര സാങ്കേതിക വിദ്യയോടെ മെച്ചപ്പെടുത്തും. ലോട്ടറി ടിക്കറ്റുകളുടെ ലഭ്യത ഉറപ്പാക്കാന്‍ സീരിസ് നമ്പറുകള്‍ വര്‍ധിപ്പിക്കും. കേരള ലോട്ടറിയുടെ സമ്മാനഘടനയും പരിഷ്ക്കരിക്കും.






